നിയമലംഘനങ്ങൾ കണ്ടെത്താൻ ഡ്രോൺ എഐ ക്യാമറകൾക്കുള്ള ശുപാർശയുമായി മോട്ടർ വാഹനവകുപ്പ്. ഒരു ജില്ലയിൽ 10 ഡ്രോൺ ക്യാമറ വേണമെന്നാണ് ശുപാർശ. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്താൻ കേരളമൊട്ടാകെ ക്യാമറകൾ സ്ഥാപിച്ചതിലെ ആരോപണങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ ശുപാർശ. റോഡ് നീളെ ക്യാമറയുണ്ടെങ്കിലും ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ മനസിലാക്കി വാഹന യാത്രക്കാർ ആ ഭാഗത്തെത്തിയാൽ കൃത്യമായി ജാഗ്രത പാലിക്കുന്നുണ്ട്.
ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിൽ നിയമ ലംഘനങ്ങളും നടക്കുന്നു. ഈ പഴുതടക്കാനാണ് പുതിയ സംവിധാനം. ഒരു ജില്ലയിൽ 10 ഡ്രോണെങ്കിലും വേണമെന്നാണ് ഗതാഗത കമ്മീഷണറുടെ ശുപാർശ. ഡ്രോണിൽ ഘടിപ്പിച്ച ഒരു ക്യാമറയിൽ തന്നെ വിവിധ നിയമലംഘനങ്ങൾ പിടികൂടും വിധത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. 232 കോടി മുടക്കിയാണ് നിലവിൽ റോഡ് നീളെ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. കരാർ കോടതിയുടെ പരിഗണനയിലാണ്. സ്ഥാപിച്ച 726 ൽ 692 എണ്ണം മാത്രമെ പ്രവർത്തിക്കുന്നുള്ളു. എന്നാൽ ക്യാമറകൾ സ്ഥാപിച്ചിരുന്ന സ്ഥലങ്ങളിൽ നിയമലംഘങ്ങൾക്ക് കുറവുണ്ടെന്നാണ് മോട്ടോർവാഹന വകുപ്പിൻെറ വിലയിരുത്തൽ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group