മെഡിക്കൽ കോളജിലെ മൃതദേഹാവശിഷ്ടം 2 വർഷം മുൻപ് കാണാതായ ജെഫിന്റെത്

ഗോവ മെഡിക്കൽ കോളേജിൽ പഠനത്തിനായി സൂക്ഷിച്ചിരുന്ന മൃതദേഹം രണ്ടു വർഷം മുൻപ് കാണാതായ കൊച്ചി തേവര പെരുമാനൂർ സ്വദേശി ചെറുപുന്നത്തിൽ വീട്ടിൽ ജെഫ് ജോൺ ലൂയിസിന്റേതെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്. ജെഫിനെ സുഹൃത്തുക്കൾ ചേർന്നു ഗോവയിൽ കൊലപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കണ്ടെത്തിയിരുന്നു. മറ്റൊരു കേസില്‍ പിടിയിലായ പ്രതിയില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജെഫിന്‍റെ കൊലപാതകം തെളിഞ്ഞത്.

രണ്ടുവര്‍ഷം മുൻപ് ഗോവയിലെ ബീച്ചിന് സമീപത്തെ കുന്നില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഗോവന്‍ മെഡിക്കല്‍ കോളേജില്‍ പഠനത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. 2021 നവംബറിൽ കാണാതായ ജെഫ് ജോൺ ലൂയിസ് (27), ഗോവയിൽ ആ മാസം തന്നെ കൊല്ലപ്പെട്ടെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ പ്രതികളായ അഞ്ചുപേരേയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ദിവസങ്ങൾക്കു ശേഷവും മകൻ തിരികെ എത്താതിരുന്നതോടെ അമ്മ ഗ്ലാഡിസ് ലൂയിസ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group