വിശുദ്ധ കുർബാനയിലെ ക്രിസ്തുവിന്റെ സാന്നിധ്യo നമ്മെ ഒന്നിപ്പിക്കുന്നു:റഷ്യൻ ഓർത്തഡോക്സ് ബിഷപ്പ്

ബുഡാപെസ്റ്റ്: വിശുദ്ധ കുർബാനയിലെ ക്രിസ്തുവിന്റെ സാന്നിധ്യമാണ് കത്തോലിക്കരെയും, ഓർത്തഡോക്സ് സഭാ വിശ്വാസികളെയും ഒന്നിപ്പിക്കുന്നതെന്ന് റഷ്യൻ ഓർത്തഡോക്സ് മെത്രാനായ ഹിലാരിയോൺ.ബുഡാപെസ്റ്റിൽ നടക്കുന്ന അമ്പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് വേദിയിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിപ്പാർട്ട്മെൻറ് ഫോർ എക്സ്റ്റേണൽ ചർച്ച് റിലേഷൻസ് ഓഫ് ദി മോസ്കോ പാത്രിയാർക്കേറ്റിന്റെ അധ്യക്ഷനും വോളോകോലാംസ്കിലെ മെത്രാപ്പോലീത്തയുമാണ് ഹിലാരിയോൺ. വിശുദ്ധ കുർബാനയിലെ വചനങ്ങൾ ഉച്ചരിക്കുന്ന സമയത്ത് വൈദികർ ക്രിസ്തുവിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.ക്രിസ്തു തന്നെയാണ് കൂദാശ പരികർമ്മം ചെയ്യുന്നത്, മറിച്ച് വൈദികനോ, മെത്രാനോ അല്ല. വിശുദ്ധ കുർബാന ഇല്ലാതെ സഭയ്ക്ക് നിലനിൽപ്പില്ലെന്നും, ദൈവശാസ്ത്രപരമായി സഭയും, വിശുദ്ധ കുർബാനയും, രക്ഷയും തമ്മിൽ വേർപ്പെടുത്താനാവാത്ത വിധം ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ തുറന്നുക്കാട്ടി നിരവധി തവണ പ്രസ്താവന നടത്തിയിട്ടുള്ള ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയാണ് ഹിലാരിയോൺ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group