മുല്ലപ്പെരിയാർ വിഷയം,സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണം.കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി

ഇടുക്കി: മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽകേരളത്തിലെ ജനങ്ങളുടെ ജീവനു ഭീഷണി മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നേതൃസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഡാമിന്റെ ബലക്ഷയം കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി വര്‍ഷങ്ങളായി തെളിയിക്കപ്പെട്ടിട്ടും കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന തമിഴ്നാട് സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ കേരളത്തിലെ ഭരണാധികാരികളുടെ നിസംഗതയും നിഷ്ക്രിയത്വവും സംശയാസ്പദമാണെന്നും,മേല്‍നോട്ട സമിതിയില്‍ തമിഴ്നാടിനുള്ള മുന്‍തൂക്കവും വൈകാരികമായുള്ള പ്രതികരണങ്ങളും കേരളത്തിനു ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞു സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു.

ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്ത നേതൃസമ്മേളനത്തിന്
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group