സ്നേഹ ദർപ്പണം

ചങ്ങനാശേരി :കേരള ലേബർ മൂവ്മെന്റിന്റെ(KLM )ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടറായി മൂന്നു വർഷക്കാലം ശുശ്രൂഷ പൂർത്തിയാക്കിയ ശേഷം ഉപരിപഠനാർത്ഥം പുത്തൻചിറ ജോസച്ചൻ ഡയറക്ടർ സ്ഥാനം ഒഴിയുകയാണ്.

നമ്മുടെ എല്ലാ പ്രവർത്തനങ്ങളിലും, നമ്മളിൽ ഒരാളായി നമ്മോടൊപ്പം അച്ചൻ ഉണ്ടായിരുന്നു.

ജോസച്ചന്റെ നന്മനിറഞ്ഞ പ്രവർത്തനങ്ങൾക്ക് KLM പുളിങ്കുന്ന് ഫൊറോനാ നന്ദി പ്രകാശിപ്പിക്കുന്നതിനും നിയുക്ത ഡയറക്ടർ ഫാ. ജോൺ വടക്കേകളത്തിന് സ്വീകരണവും നൽകുന്ന ധന്യമുഹൂർത്തമാണ് #സ്നേഹദർപ്പണം.#

ഞായറാഴ്ച (07-11-2021) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പുളിങ്കുന്ന് വലിയ പള്ളി പാരിഷ് ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഫാ. അജിത്ത് പെരിങ്ങല്ലൂർ MCBS അധ്യക്ഷത വഹിക്കുന്നതും പുളിങ്കുന്ന് ഫൊറോനാ വികാരി വെരി. റവ. ഫാ. മാത്യു പുത്തനങ്ങാടി അനുമോദന സന്ദേശവും, ആദരിക്കലും നടത്തും.
ജോളി നാല്പതാംകളം, വിവിധ യൂണിറ്റുകളിൽ നിന്നുള്ള കോഡിനേറ്റർമാർ, എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും.

ഫാ. ജോസ് പുത്തൻചിറ, ഫാ. ജോൺ വടക്കേകളം എന്നിവർ മറുപടിപ്രസംഗം നടത്തും.

സന്തോഷ് വെമ്പാടതറ പ്രാർത്ഥന ഗാനം ആലപിക്കും. സണ്ണി അഞ്ചിൽ സ്വാഗതവും, സോബിച്ചൻ ജോസഫ് കൃതജ്ഞതയും പറയും.

സ്നേഹവിരുന്നോടെ കൂടി സമ്മേളനം സമാപിക്കും.

സണ്ണി അഞ്ചിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group