കുടുംബങ്ങള്‍ ജീവ സംസ്‌കാരത്തില്‍ വക്താക്കളാകണം : മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

കുടുംബങ്ങള്‍ ജീവ സംസ്‌കാരത്തില്‍ വക്താക്കളാകണമെന്ന് ഉദ്ബോധിപ്പിച്ച് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍.

മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.

കപടപരിസ്ഥിവാദികളും കപടപ്രകൃതിസ്‌നേഹികളും വളരുകയും മനുഷ്യജീവനേക്കാള്‍ കാട്ടുമൃഗങ്ങളുടെ ജീവനു വില കല്പിക്കുകയും ചെയ്യുന്ന ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കും സമൂഹത്തിനും കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ കൂടുതല്‍ കുഞ്ഞുങ്ങളുള്ള ദമ്പതിമാര്‍ ജീവന്റെ സംസ്‌കാരത്തിന്റെ കാവലാളുകളാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുസമ്മേളനത്തില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു.വലിയ കുടുംബങ്ങളെ കരുതലോടെ സംരക്ഷിക്കാന്‍ സഭയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ബിഷപ് അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ചടങ്ങില്‍ കെ സി ബി സി പ്രോലൈഫ് സമിതി വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group