കെട്ടുറപ്പുള്ള കുടുംബങ്ങൾ ഇന്നത്തെ സമൂഹത്തിന് അനിവാര്യo: മാർ ജോസഫ് കല്ലറങ്ങാട്ട്..

കോട്ടയം : കെട്ടുറപ്പുള്ള കുടുംബങ്ങളാണ് ഇന്നത്തെ സമൂഹത്തിൽ അനിവാര്യ ഘടകമെന്ന് ഓർമ്മിപ്പിച്ച് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ ജീവന്റെ സംരക്ഷണത്തിന്റെയും കുടുംബ ശാക്തീകരണ ശുശ്രൂഷകളുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജീവന്റെ സംരക്ഷണം സഭയുടെയും സമൂഹത്തിന്റെയും കടമയായി നാം സ്വീകരിക്കണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം, ജീവന്റെ സംരക്ഷണത്തിന്റെ പ്രധാന സന്ദേശമായി സ്വീകരിക്കണമെന്ന് കമ്മീഷൻ മെമ്പർ ബിഷപ് മാർ ജോസ് പുളിക്കൽ അനുഗ്രഹ സന്ദേശത്തിൽ പറഞ്ഞു.

‘മാതൃത്വം മഹനീയം, പെൺകുട്ടികൾ വീടിനും നാടിനും അനുഗ്രഹം’ എന്ന ക്യാമ്പയിനിന്റെ പോസ്റ്റർ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രോലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസിനു നൽകി പ്രകാശനം ചെയ്തു.ഈ സന്ദേശം പ്രത്യേക പ്രചാരണ പരിപാടികളിലൂടെ സഭയിലും സമൂഹത്തിലും സജീവമാക്കിക്കൊണ്ട് നന്മനിറഞ്ഞ കുടുംബങ്ങളും സാമൂഹ്യ സഹവർത്തിത്വം നിറഞ്ഞ കൂട്ടായ്‍മകളും രൂപപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group