ഫാദർ മാത്യു തെക്കേകുളം വിട വാങ്ങി

തലശ്ശേരി : ബഹുമാനപ്പെട്ട മാത്യു തെക്കേകുളം അച്ചൻ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. അച്ചൻ ലുക്കീമിയ ബാധിച്ച് ഏതാനും നാളുകളായി വിശ്രമത്തിലായിരുന്നു. മൃതസംസ്കാരം ഇന്ന് (04-06-2021) വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് മഞ്ഞളാംപുറം സെന്റ് ആന്റണീസ് ദേവാലയത്തിൽ നടക്കുന്നതാണ്. അച്ചന്റെ ഭൗതികശരീരം ഇപ്പോൾ മഞ്ഞളാംപുറ ത്തുള്ള സ്വഭവനത്തിൽ ആണ് ഉള്ളത്. രാവിലെ 11 മണി മുതൽ മഞ്ഞളാംപുറം സെന്റ് ആന്റണീസ് ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിൽ കഠിനാധ്വാനം ചെയ്ത് വിടവാങ്ങുന്ന വന്ദ്യ വൈദികന് ആദരാഞ്ജലികൾ. വചനപ്രഘോഷണം രംഗത്തെ സജീവ സാന്നിധ്യമായിരുന്നു അച്ഛന്റെ വിയോഗം കത്തോലിക്കാ സഭയ്ക്ക് തീരാനഷ്ടമാണ്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group