ഈശോയുടെ തിരുഹൃദയ വണക്കമാസം:ജൂണ്‍:4

വിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയം…. ജപം:ദയയും സ്നേഹവും നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ..,
അങ്ങയെ ഞാന്‍ ആരാധിക്കുന്നു….
പൂര്‍ണ്ണഹൃദയത്തോടുകൂടെ ഞാന്‍ സ്നേഹിക്കുന്നു….
ഇത്രയധികമായി എന്നെ അങ്ങ് സ്നേഹിച്ചിരിക്കയാല്‍, ഇനിയെങ്കിലും അങ്ങയെ വേദനിപ്പിക്കാതിരിക്കേണ്ടത് എന്‍റെ കടമയായിരിക്കുന്നു….. മാധുര്യപൂര്‍ണ്ണമായ ഈശോയേ..,അങ്ങയോടു ഞാന്‍ ചെയ്ത പാപങ്ങളെ ഓര്‍ത്ത് മനസ്താപപ്പെട്ട് ക്ഷമ യാചിക്കുന്നു….
അനന്തക്ഷമാനിധിയായ നാഥാ, വിശുദ്ധ കുര്‍ബാനയില്‍ അങ്ങയോടു ചെയ്യുന്ന പാപങ്ങള്‍ക്കു പരിഹാരമായി എന്ത് ത്യാഗപ്രവൃത്തിയും ചെയ്യുവാന്‍ ഞാന്‍ സന്നദ്ധനാണ്…
കൃപാനിധിയായ ഈശോ..!!!
അങ്ങ് എനിക്കു ചെയ്തു തരുന്ന അസംഖ്യങ്ങളായ അനുഗ്രഹങ്ങള്‍ക്ക് നന്ദിയായി സകല മാലഖമാരുടെയും സ്വര്‍ഗ്ഗ വാസികളുടെയും ആരാധനാ സ്തുതി സ്തോസ്ത്രങ്ങളെ അങ്ങയ്ക്കു ഞാന്‍ കാഴ്ച വയ്ക്കുന്നു….!!!
പ്രാര്‍ത്ഥന:കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ….
ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ….
എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ…,
നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ..അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ..!
ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു…
. ആമേൻ…. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രിത്വ. പ്രാര്‍ത്ഥിക്കാം….. സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ…,
അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്ത്
അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ…
. ആമേൻ…. സുകൃതജപം: ഈശോയുടെ ദിവ്യഹൃദയമേ..,
അങ്ങയെ എല്ലാവരും അറിയുന്നതിനും സ്നേഹിക്കുന്നതിനും ഇടയാക്കണമേ…
സദ്ക്രിയ: ”വിശുദ്ധ കുര്‍ബാനയില്‍ ഈശോ അനുഭവിക്കുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരമായി ഒരു വിസീത്ത കഴിക്കണം”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ Follow this link to join WhatsApp group
https://chat.whatsapp.com/JuLEFpew35QHz84UJDmpgV

Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0