മാർപാപ്പായെ സ്വീകരിക്കുവാൻ ഒരുങ്ങി ഫാത്തിമ തീർത്ഥാടന കേന്ദ്രം

പോർച്ചുഗലിലെ ലിസ്ബണിൽ ഓഗസ്റ്റ് 1 മുതൽ 6 വരെ നടക്കുന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കുവാൻ ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ ഒരുങ്ങി പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമ.

ഓഗസ്റ്റ് 2 ബുധനാഴ്ച പോര്‍ച്ചുഗലില്‍ എത്തുന്ന പാപ്പ, ഓഗസ്റ്റ് 6 വരെ രാജ്യത്ത് തുടരും. ഇതിനിടെ ഫാത്തിമ സന്ദര്‍ശിക്കും.

ലോകയുവജന ദിനത്തിൽ പങ്കെടുക്കാനെത്തുന്ന നിരവധി യുവജന ഗ്രൂപ്പുകൾ ഫാത്തിമ ദേവാലയം സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നിരവധി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും, കഴിയുന്നത്ര മികച്ച രീതിയിൽ അവരെ സ്വാഗതം ചെയ്യാനായി തങ്ങൾ ഒരുങ്ങിയിട്ടുണ്ടെന്നും ഫാത്തിമ മാതാവിന്റെ ദാസികൾ എന്ന സന്യാസിനീ സമൂഹത്തിലെ സി. സാന്ദ്ര ബർത്തൊലോമേയൂ ഫിഡെസ് ഏജൻസിയോട് പറഞ്ഞു. ഫാത്തിമയിലെത്തുന്ന യുവജനങ്ങൾക്ക് താമസ, ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തീർത്ഥാടന കേന്ദ്രത്തിൽ യുവജനങ്ങളെ സ്വീകരിക്കുന്നതിനുള്ള പദ്ധതിയുടെ സംഘാടകരിൽ ഒരാളായ സി. സാന്ദ്ര കൂട്ടിച്ചേർത്തു.

ഇത് രണ്ടാം വട്ടമാണ് ഫ്രാൻസിസ് പാപ്പ പോർച്ചുഗലിലെത്തുന്നത്. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തിൽ 2017 മെയ്‌ മാസത്തിൽ, ഇതുമായി ബന്ധപ്പെട്ട രണ്ടു പേരുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ ഫാത്തിമയിൽ എത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group