ഇരട്ട സഹോദരങ്ങൾ പൗരോഹിത്യം സ്വീകരിക്കുന്നതിന്റെ അഭിമാന നിമിഷത്തിൽ കാഞ്ഞിരപ്പള്ളി രൂപത..

കോട്ടയം :ഒരേദിനം ഇരട്ട സഹോദരങ്ങൾ പൗരോഹിത്യ സ്വീകരിക്കുന്നതിന്റെ സന്തോഷത്തിൽ കാഞ്ഞിരപ്പള്ളി രൂപത.വണ്ടംപതാൽ പേഴുംകാട്ടിൽ ആൻഡ്രൂസ്- സെലീന ദമ്പതികളുടെ മക്കളായ ഡീക്കൻ ആൻഡ്രൂസ്, ഡീക്കൻ വർഗീസ് എന്നിവരാണ് നാളെ (ഡിസംബർ 29) രാവിലെ 9.15ന് . കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കൈവയ്പ്പ് ശുശ്രൂഷ വഴിപട്ടം സ്വീകരിക്കുക.
ബിഷപ്പ് എമരിത്തൂസ് മാർ മാത്യു അറയ്ക്കൽ അനുഗ്രഹപ്രഭാക്ഷണം നടത്തും. രൂപതാ ശുശ്രൂഷയ്ക്കായി വണ്ടൻപതാൽ ഇടവകയിൽനിന്നുള്ള ആദ്യത്തെ തിരുപ്പട്ട സ്വീകരണംകൂടിയാണിത്.

രൂപത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം തിരിച്ചറിയാനാവാത്തവിധം സമാനത പുലർത്തുന്ന ഇവർ പഠനത്തിലും മിടുക്കന്മാരായിരുന്നു. പാഠ്യേതര പ്രവർത്തനങ്ങളിലും മികവുപുലർത്തിയിരുന്ന ഇവർ കൂട്ടിക്കാലം മുതൽതന്നെ ദൈവാലയ തിരുക്കർമങ്ങളിൽ വ്യാപൃതരായിരുന്നു. അതുപോലെതന്നെ മരിയഭക്തിയിലും. രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ് ഇവർക്കുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group