കി​ട​പ്പ് രോ​ഗി​ക​ൾ​ക്കാ​യി രാ​ജ്യ​ത്തെ ആദ്യത്തെ എ​ഫ്എം റേ​ഡി​യോ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്നു

കി​​​ട​​​പ്പ് രോ​​​ഗി​​​ക​​​ൾ​​​ക്ക് സാ​​​ന്ത്വ​​​ന​​​o ആകുക എന്ന ലക്ഷ്യത്തോടെ എ​​​ഫ്എം റേ​​​ഡി​​​യോ കൊ​​​ല്ല​​​ത്ത് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്നു. റേ​​​ഡി​​​യോ സാ​​​ന്ത്വ​​​നം 90.4 എ​​​ഫ്എം എ​​​ന്ന് പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ഈ ​​​സം​​​വി​​​ധാ​​​നം ഇ​​​ന്നു മു​​​ത​​​ൽ പ​​​രീ​​​ക്ഷ​​​ണ പ്രക്ഷേപണം ആ​​​രം​​​ഭി​​​ക്കും. സ​​​മ്പൂ​​​ർ​​​ണ സാ​​​ങ്കേ​​​തി​​​ക മി​​​ക​​​വോ​​​ടെ ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം പൂ​​​ർ​​​ണ സ​​​ജ്ജ​​​മാ​​​കും.

കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ എ​​​ല്ലാ​​​യി​​​ട​​​ത്തും ഈ ​​​റേ​​​ഡി​​​യോ പ്രക്ഷേപണം ല​​​ക്ഷ്യ​​​മാ​​​കും. കൂ​​​ടാ​​​തെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ്, യൂ​​​ട്യൂ​​​ബ് എ​​​ന്നി​​​വ വ​​​ഴി ലോ​​​ക​​​മെ​​​മ്പാ​​​ടും റേ​​​ഡി​​​യോ പ​​​രി​​​പാ​​​ടി​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നും സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ർ രോ​​​ഗി​​​ക​​​ൾ​​​ക്കും ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു​​​മാ​​​യി അ​​​റി​​​വ് പ​​​ക​​​രു​​​ന്ന മെ​​​ഡി​​​ക്ക​​​ൽ ബു​​​ള്ള​​​റ്റി​​​നു​​​ക​​​ൾ, രോ​​​ഗി​​​ക​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യ​​​ങ്ങ​​​ൾ, അ​​​വ​​​ർ​​​ക്ക് ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ റേ​​​ഡി​​​യോ വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കും.

രോ​​​ഗി​​​ക​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ സ​​​ന്തോ​​​ഷം, ആ​​​കാം​​​ക്ഷ, അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നും റേ​​​ഡി​​​യോ വ​​​ഴി അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​കും. തു​​​ട​​​ർ​​​ന്ന് വാ​​​ർ​​​ത്താ വി​​​ത​​​ര​​​ണ പ്ര​​​ക്ഷേ​​​പ​​​ണ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ കൂ​​​ടു​​​ത​​​ൽ പ​​​രി​​​പാ​​​ടി​​​ക​​​ളും ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്നു​​​ണ്ട്.

കൊ​​​ല്ല​​​ത്തെ പെ​​​യി​​​ൻ ആ​​​ൻ​​​ഡ് പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ർ ട്ര​​​സ്റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് റേ​​​ഡി​​​യോ പ്രക്ഷേപണം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​മു​​​ല്ല​​​വാ​​​ര​​​ത്താ​​​ണ് റേ​​​ഡി​​​യോ നി​​​ല​​​യം സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group