രൂപീകരണം ജീവിതകാലം മുഴുവൻ നീളുന്ന പ്രക്രിയ : മാർപാപ്പ

രൂപീകരണം ജീവിതകാലം മുഴുവൻ നീളുന്ന പ്രക്രിയയാണെന്നും ഇടയ്ക്ക് വച്ച് അത് മുറിഞ്ഞാൽ പിന്നോട്ടായിരിക്കും പോകുന്നതെന്നും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

നേപ്പിൾസ് അതിരൂപതാ അലെസിയോ അസ്കെലേസി, സെമിനാരിയുടെ 90 ആം വാർഷികം പ്രമാണിച്ച് അതിരൂപതാ മെത്രാനായ മോൺ. ദൊമെനിക്കോ ബത്താലിയയും മറ്റു മെത്രാന്മാരും സെമിനാരിയിലെ സമൂഹവും ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർത്താവിന്റെ വിളിക്ക് അവർ നൽകിയ പ്രത്യുത്തരത്തിനും സഭയെ ശുശ്രൂഷിക്കാൻ തയ്യാറായതിനും പാപ്പാ വൈദീക വിദ്യാർത്ഥികൾക്ക് നന്ദി പറഞ്ഞു. വിശ്വസ്തത ഓരോ ദിവസവും ഉത്സാഹത്തോടെ പരിപോഷിപ്പിക്കാ൯ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് വിട്ടുകൊടുക്കുന്നത് ക്രിസ്തുവിന് അനുരൂപരാകാൻ സഹായിക്കുമെന്ന് പാപ്പാ അവരെ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group