കോപ്റ്റിക് വൈദികനെ കുത്തി കൊലപ്പെടുത്തി

ഈജിപ്തിൽ വടക്കൻ നഗരമായ അലക്സാണ്ട്രിയയിൽ കോപ്റ്റിക് വൈദികനായ ഫാ. അർസാനിയസ് വാദിദ്നെ കുത്തി കൊലപ്പെടുത്തി.

കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് ആക്രമണം നടന്നത്. ആക്രമണത്തിൽ മാരകമായി പരിക്കേറ്റ വൈദികൻ ചികിത്സയിലിരിക്കവെയാണ് അന്ത്യം. മുസ്ലീം തീവ്രവാദികൾ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
അക്രമിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

അലക്സാൻഡ്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റ് ആണ് കൊല്ലപ്പെട്ട വൈദികനെ തിരിച്ചറിഞ്ഞത്.
അലക്സാണ്ട്രിയയിലെ സെന്റ് മാർക്ക്സ് കോപ്റ്റിക് ഓർത്തഡോക്സ് കത്തീഡ്രലിൽ
നടന്ന മൃത സംസ്കാര ചടങ്ങിൽ നിരവധി പേരാണ് പങ്കെടുത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group