ശിവഗംഗയിലെ മൂന്നാമത്തെ മെത്രാനായി ഫാ. ലൂർദു ആനന്ദത്തെ നിയോഗിച്ചു

ശിവഗംഗയിലെ മൂന്നാമത്തെ മെത്രാനായി മധുര അതിരൂപതയിലെ വൈദികനും ഹോളി റോസറി ഇടവക വികാരിയുമായ ഫാ. ലൂർദു ആനന്ദത്തെ (65) ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു.

1958 ഓഗസ്റ്റ് 15 ന് ശിവഗംഗ രൂപതയിലെ തിരുവരങ്ങത്താണ് ഫാ.ലൂർദു ആനന്ദം ജനിച്ചത്. മധുരയിലെ അരുൾ ആനന്ദർ കോളജിൽ ഫിലോസഫിയും തിരുച്ചിറപ്പള്ളിയിലെ സെന്റ് പോൾസ് സെമിനാരിയിൽ ദൈവശാസ്ത്രവും പഠിച്ച ശേഷം, ആൽബർട്ട് ലുഡ്വിഗ് യൂണിവേഴ്സിറ്റി ഓഫ് ഫ്രീബർഗിൽ (ജർമ്മനി) നിന്ന് സിസ്റ്റമാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റും നേടി. 1986 ഏപ്രിൽ ആറിന് മധുര അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി.

മധുര ആർച്ച് ബിഷപിന്റെ സെക്രട്ടറി (1986-1989), കൊടൈക്കനാൽ സേക്രഡ് ഹാർട്ട് ഇടവക വികാരി (1995- 1999), ചെന്നൈയിലെ സേക്രഡ് ഹാർട്ട് സെമിനാരിയിലെ ദൈവശാസ്ത്ര പ്രൊഫസർ (1999-2004), ചെന്നൈയിലെ തമിഴ് കാത്തലിക് വീക്ക്ലിയായ നാം വാഴ്വിന്റെ എഡിറ്റർ- ഇൻ-ചീഫ് (2004-2011), മധുരയിലെ സെന്റ് പീറ്റേഴ്സ് സെമിനാരി റെക്ടർ (2011-2014). 2014 മുതൽ ഇതുവരെ ഹോളി റോസറി ഇടവക വികാരി, മധുര സൗത്ത് വികാരിയേറ്റ് വികാരി ഫൊറോന, പാസ്റ്ററൽ സെന്റർ ഡയറക്ടർ, അതിരൂപത കമ്മീഷനുകളുടെ കോ- ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group