ആരോഗ്യ പരിരക്ഷ അവകാശമാണ്: ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ വത്തിക്കാൻ

ഓരോ വ്യക്തിയുടെയും അവകാശമാണ് ആരോഗ്യ പരിരക്ഷയെന്നും അതിനെ ആഡംബരമായി വ്യാഖ്യാനിക്കരുതെന്നും ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ വത്തിക്കാൻ.

ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുമായും അന്താരാഷ്ട്ര
സംഘടനകളുമായുമുള്ള ബന്ധങ്ങൾക്ക് വേണ്ടിയുള്ള വത്തിക്കാന്റെ നയതന്ത്ര സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗറാണ്, ആഗോളതലത്തിലുള്ള ആരോഗ്യ പരിരക്ഷയെക്കുറിച്ചു നടന്ന, 78-ാമത് യു എൻ ജനറൽ അസംബ്ലിയുടെ ഉന്നതതല യോഗത്തിൽ വത്തിക്കാന്റെ നയം വ്യക്തമാക്കി സംസാരിച്ചത്.
അതോടൊപ്പം, ആരോഗ്യ സംരക്ഷണത്തിൽ വിശ്വാസത്തിനും നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുണമേന്മയുള്ളതും എല്ലാവർക്കും താങ്ങാനാവുന്നതുമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്ന കാര്യത്തിൽ പുരോഗതി കൈവരിച്ചെങ്കിലും, ഇന്നും അത് പലർക്കും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലെ ജനങ്ങൾക്ക്, അപ്രാപ്യമായിത്തന്നെ തുടരുന്നു. കൂടാതെ, പട്ടിണി, പോഷകാഹാരക്കുറവ്, അപര്യാപ്തമായ പാർപ്പിട സൗകര്യങ്ങൾ, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ എന്നിങ്ങനെയുള്ള ദാരിദ്ര്യത്തിന്റെ പരിണിതഫലങ്ങൾ രോഗസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group