അഫ്ഗാൻ സ്ത്രീകൾക്കുവേണ്ടി ആഗോള മാർച്ച് സംഘടിപ്പിക്കാൻ ഒരുങ്ങി ഇക്കോണമി ഓഫ് ഫ്രാൻസെസ്കോ.

താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ ദുരിതത്തിലായ സ്ത്രീകളുടെ അവസ്ഥ ലോക ശ്രദ്ധയിൽ പെടുത്തുവാൻ ഫ്രാൻസെസ്കോയുടെ ഇക്കണോമിനേതൃത്വത്തിൽ ആഗസ്റ്റ് 28 ന് ആഗോള മാർച്ച് സംഘടിപ്പിക്കുന്നു.അശാന്തിയും അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്ത്രീകളുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ 2021 ഓഗസ്റ്റ് 28 ശനിയാഴ്ച നടക്കുന്ന ആഗോള പ്രവർത്തനത്തിൽ പങ്കെടുക്കാൻ എല്ലാവരേയും ക്ഷണിക്കുന്നതായി ഇക്കണോമി ഓഫ് ഫ്രാൻസെസ്കോ ഓർഗനൈസേഷൻ അറിയിച്ചു .”ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നു! അഫ്ഗാൻ സ്ത്രീകളുടെയും സംരക്ഷണത്തിനായി മുന്നോട്ടു വരികയും ചെയ്യുന്നു ” എന്ന തലക്കെട്ടോടെ #AfghanWomenExist,#TogetherWeStand, #ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും അപ്ഡേറ്റ് ചെയ്ത് ക്യാംപെയിന്റെ ഭാഗമാകുവാനും അഭ്യർത്ഥിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group