കേരള സര്‍ക്കാരിന് കീഴില്‍ യു.എ.ഇയിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ്

കേരളത്തില്‍ നിന്ന് വിദേശ ജോലിക്കായി തെരഞ്ഞെടുക്കാവുന്ന ഏറ്റവും വിശ്വാസ്യ യോഗ്യമായ റിക്രൂട്ട്‌മെന്റ് സ്ഥാപനമാണ് ഒഡാപെക്.

കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒഡാപെകിലൂടെ പ്രതിവര്‍ഷം ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായി ചേക്കേറുന്നത്. മികച്ച ശമ്ബളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും, സര്‍ക്കാര്‍ പരിരക്ഷയും ലഭിക്കുമെന്നതാണ് ഒഡാപെകിന്റെ മേന്മ.

വിദേശ തട്ടിപ്പിലും, സ്‌കാമുകളിലും കുടുങ്ങാതെ സുരക്ഷിത യാത്രയൊരുക്കാന്‍ ഒഡാപെക് എന്നും ഒരുപടി മുന്നിലാണ്. യു.കെ, യു.എസ്.എ, ജര്‍മ്മനി, ജി.സി.സി രാഷ്ട്രങ്ങള്‍ എന്നിവയിലേക്കാണ് പ്രധാനമായും റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പൂര്‍ണ്ണമായും സൗജന്യ റിക്രൂട്ട്‌മെന്റ് നടത്തുന്നു എന്നുള്ളതാണ് ഒഡാപെകിന്റെ മറ്റൊരു പ്രത്യേകത.

ഇത്തവണ യു.എ.ഇയിലേക്ക് പുതിയൊരു റിക്രൂട്ട്‌മെന്റ് കൂടി വിളിച്ചിരിക്കുകയാണ് ഒഡാപെക്. യു എ ഇ യിലേക്കുള്ള നഴ്‌സസ് റിക്രൂട്ട്‌മെന്റിന്റെ വിജ്ഞാപനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം.

അബുദാബിയിലെ സാറ്റലൈറ്റ് / റിമോട്ട് / ഇന്‍ഡസ്ട്രിയല്‍ / ഓണ്‍ഷോര്‍ / ഓഫ്‌ഷോര്‍ ക്ലിനിക്കുകളിലെ റിക്രൂട്ട്‌മെന്റിനായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പ്രശസ്തമായ ഒരു സ്വകാര്യ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് 2 വര്‍ഷത്തെ പരിചയമുള്ള പുരുഷ ബിഎസ്‌സി നഴ്‌സുമാരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. നേരിട്ടുള്ള അഭിമുഖം 2024 ജനുവരി മൂന്നാം വാരത്തില്‍ നടക്കും.

ബി എസ് സി നഴ്‌സിംഗ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഐസിയു, എമര്‍ജന്‍സി, അടിയന്തര പരിചരണം, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യേണ്ടി വരും. പരമാവധി പ്രായപരിധി 40 വയസ്സാണ്. 5000 യു എ ഇ ദിര്‍ഹം (1.13 ലക്ഷം രൂപ) ശമ്ബളത്തോടൊപ്പം മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും. കൂടാതെ ഡ്യൂട്ടിയിലായിരിക്കുന്ന കാലയളവില്‍ ഷെയറിങ് ബാച്ചിലര്‍ താമസ സൗകര്യവും ഉണ്ടായിരിക്കും.

തിരിച്ചടവ് അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് കവറേജ്, വര്‍ഷത്തില്‍ ശമ്ബളത്തോട് കൂടിയ 30 ദിവസത്തെ ലീവും ലഭിക്കും. യോഗ്യരായ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിങ്ങളുടെ ബയോഡാറ്റ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം. 2024 ജനുവരി 10 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group