പുതിയ അധ്യയന വർഷം മുതൽ സി.ബി.എസ്.ഇ. 11, 12 ക്ലാസുകളിലെ പരീക്ഷാരീതിയിൽ മാറ്റം

2024-’25 അധ്യയന വർഷം മുതല്‍ സി.ബി.എസ്.ഇ. 11, 12 ക്ലാസുകളിലെ പരീക്ഷാരീതിയില്‍ മാറ്റം വരുത്തുന്നു.

മനഃപാഠം പഠിച്ച്‌ എഴുതുന്നതിനുപകരം ആശയങ്ങളുടെ പ്രയോഗം വിലയിരുത്തുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുനഃക്രമീകരണമെന്ന് സി.ബി.എസ്.ഇ. ഡയറക്ടർ (അക്കാദമിക്‌സ്) ജോസഫ് ഇമ്മാനുവല്‍ പറഞ്ഞു.

മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍, കേസ് അധിഷ്ഠിത ചോദ്യങ്ങള്‍, ഉറവിട അധിഷ്ഠിത സംയോജിത ചോദ്യങ്ങള്‍ എന്നിവ 40 ശതമാനത്തില്‍നിന്ന് 50 ശതമാനമാക്കും. ഹ്രസ്വവും ദീർഘവുമായ ഉത്തരങ്ങള്‍ എഴുതേണ്ട കണ്‍സ്ട്രക്റ്റഡ് റെസ്‌പോണ്‍സ് ചോദ്യങ്ങള്‍ 40-ല്‍ നിന്ന് 30 ശതമാനമായി കുറച്ചു.

2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി ബോർഡ് സ്‌കൂളുകളില്‍ യോഗ്യതാധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുള്ള നടപടിയാണിത്.വിദ്യാർഥികളുടെ ചിന്താശേഷി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഒമ്പത്, പത്ത് ക്ലാസുകളിലെ പരീക്ഷാരീതിയില്‍ മാറ്റമില്ല


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m