നന്മയിലേക്ക് നയിക്കുന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യം: ഫ്രാൻസിസ് മാർപാപ്പാ.

വത്തിക്കാൻസിറ്റി:മറ്റുള്ളവരുടെ ജീവിതത്തെ നന്മയിലേക്ക് നയിക്കുന്നതാണ് ശരിയായ സ്വാതന്ത്ര്യമെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ഒക്ടോബർ ആറിന് പതിവ് പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രബോധനവുമായി ബന്ധപ്പെടുത്തി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് മാർപാപ്പാ ഇങ്ങനെ ഓർമ്മിപ്പിച്ചത്. “പൊതുകൂടിക്കാഴ്ച” (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ മറ്റുള്ളവരുടെ നന്മയെ ലക്ഷ്യം കാണുന്ന സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ മുഖത്തെക്കുറിച്ചുള്ള തന്റെ സന്ദേശം അയച്ചത്.
വിശുദ്ധ വിശുദ്ധ പൗലോസ് അപ്പോസ്തോലൻ ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം നാലാമധ്യായത്തിൽ ക്രിസ്തു നൽകുന്ന സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭാഗമായിരുന്നു പൊതുകൂടിക്കാഴ്ചാവേളയിൽ പപ്പയുടെ അദ്ധ്യയനവിഷയം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group