നൈജീരിയയിൽ വിശുദ്ധവാര ദിനത്തിലും ഫുലാനി തീവ്രവാദികളുടെ ആക്രമണം; 17 ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയയിലെ ബെൻയു സംസ്ഥാനത്തെ ടിയോർ-ത്രു ഗ്രാമത്തിൽ വിശുദ്ധവാര ദിനങ്ങളിലും ക്രൈസ്തവർക്ക് നേരെ ഫുലാനി തീവ്രവാദികളുടെ ആക്രമണം. 17 പേർ കൊല്ലപ്പെട്ടു, ഇവരുടെ മൃതശരീരങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഗ്രാമത്തിലുള്ള മറ്റ് ക്രൈസ്തവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

“രാത്രിയിൽ ഏകദേശം 11 മണിയോടെയാണ് ആക്രമണം നടന്നത്.ചുറ്റം വെടിയൊച്ചകൾ കേൾക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിന്മുൻപേ ഞങ്ങൾ ആക്രമിക്കപ്പെട്ടു. ആളുകൾ രക്ഷപ്പെടാനായി പല വഴികളിലേക്കും ഓടി. അക്രമികൾ നിരവധിയായിരുന്നു. പിറ്റേ ദിവസം ഞങ്ങൾ 14 മൃതശരീരങ്ങൾ കണ്ടെടുത്തു. അതിന്റെ അടുത്ത ദിവസം മൂന്ന് മൃതശരീരങ്ങളും. ഇപ്പോൾ തന്നെ മരിച്ചവരുടെ എണ്ണം 17 ആയി. കാടുകളിൽ ഇനിയും ആളുകൾ മരിച്ചുകിടക്കുന്നുണ്ടെന്ന് ഞങ്ങൾ ഭയപ്പെടുന്നു”- പ്രദേശവാസിയായി ക്രൈസ്തവ വിശ്വാസി പറയുന്നു.നൈജീരിയൻ സർക്കാർ ആക്രമണങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും, ഇത് ക്രൈസ്തവർക്കെതിരെ ആക്രമണം വർധിക്കാൻ കാരണമാകുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group