പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയും ചെയ്യുകയാണ് സഭയുടെ മൗലിക ദൗത്യം : മാർപാപ്പാ

പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയും ചെയ്യുകയാണ് സഭയുടെ മൗലിക ദൗത്യമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

” പ്രാർത്ഥന” (#prayer) എന്ന ഹാഷ്ടാഗോടൂകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ സഭാജീവിതത്തിൽ പ്രാർത്ഥനയ്ക്കുള്ള പ്രാധാന്യം അടിവരയിട്ടുകാട്ടുന്ന ഈ ഉദ്ബോധനമുള്ളത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“സഭയുടെ സത്താപരമായ കർത്തവ്യം ഇതാണ്: പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയും ചെയ്യുക. വിശ്വാസ വിളക്ക് #പ്രാർത്ഥനയാകുന്ന എണ്ണയോടുകൂടി തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറുക.”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group