പു​തു​ച​രി​ത്രം ര​ചി​ക്കാൻ ജി 20ക്ക് ഇന്ന് തുടക്കം

ജി 20 ​ലോ​ക രാ​ഷ്‌​ട്ര​ത്ത​ല​വ​ന്മാ​രു​ടെ ഉ​ച്ച​കോ​ടി​ക്ക് ന്യൂ​ഡ​ൽ​ഹി​യി​ൽ ഇ​ന്നു തു​ട​ക്കം. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നക്, ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ലി ​ക്വി​യാം​ഗ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ലോ​ക​നേ​താ​ക്ക​ളും യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സും ച​ർ​ച്ച ചെ​യ്തു സ​മാ​പ​ന​ദി​വ​സ​മാ​യ നാ​ളെ പു​റ​ത്തി​റ​ക്കു​ന്ന സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ റ​ഷ്യ- യു​ക്രെ​യ്ൻ യു​ദ്ധം അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ സ​മ​വാ​യ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഇ​ന്ത്യ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

പ്ര​ഗ​തി മൈ​താ​നി​യി​ലെ ഭാ​ര​ത മ​ണ്ഡ​പ​ത്തി​ലെ വേ​ദി​യി​ൽ ഉ​ച്ച​കോ​ടി​ക്കാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ ലോ​ക​നേ​താ​ക്ക​ളെ രാ​വി​ലെ 9.30 മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ടു സ്വാ​ഗ​തം ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് ര​ണ്ടു ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. ഓ​രോ നേ​താ​ക്ക​ളോ​ടൊ​പ്പ​വും മോ​ദി വേ​ദി​യി​ൽ പ്ര​ത്യേ​കം ഫോ​ട്ടോ​ക​ൾ​ക്കു പോ​സ് ചെ​യ്യും.

തു​ട​ർ​ന്ന് 10.30ന് ​ന​ട​ക്കു​ന്ന ആ​ദ്യ ഉ​ച്ച​കോ​ടി സ​മ്മേ​ള​ന​ത്തി​ൽ ജി 20​ ത​ല​വ​നാ​യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും നാ​ളെ രാ​വി​ലെ 10.30നും ​രാ​ഷ്‌​ട്ര​നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി സ​മ്മേ​ള​നം ന​ട​ക്കും. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അ​ട​ക്കം 20 അം​ഗ​രാ​ജ്യ​ങ്ങ​ളു​ള്ള ജി 20​ലേ​ക്ക് ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​നെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ ഉ​ച്ച​കോ​ടി തീ​രു​മാ​നി​ച്ചേ​ക്കും.

ലോ​ക നേ​താ​ക്ക​ൾ​ക്കാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ ഇ​ന്നു രാ​ത്രി ന​ട​ത്തു​ന്ന അ​ത്താ​ഴ​വി​രു​ന്നി​ലേ​ക്ക് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, മു​ഖ്യ​മ​ന്ത്രി​മാ​ർ, ഗൗ​തം അ​ദാ​നി, മു​കേ​ഷ് അം​ബാ​നി അ​ട​ക്ക​മു​ള്ള 500 വ്യ​വ​സാ​യ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​രെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ മാ​ത്രം ഒ​ഴി​വാ​ക്കി​യ​ത് ക​ല്ലു​ക​ടി​യാ​യി. ഉ​ച്ച​കോ​ടി​ക്കെ​ത്തി​യ 40 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ​ക്ക് ഇ​ന്നു​ച്ച​യ്ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ൽ​കു​ന്നു​ണ്ട്. നാ​ളെ രാ​വി​ലെ എ​ല്ലാ രാ​ഷ്‌​ട്ര​നേ​താ​ക്ക​ളും രാ​ജ്ഘ​ട്ടി​ലെ​ത്തി മ​ഹാ​ത്മാ​ഗാ​ന്ധി​ക്ക് ആ​ദ​രാ​ഞ്ജലി അ​ർ​പ്പി​ക്കു​ക​യും ചെ​യ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group