ഡബ്ല്യു.എച്ച്‌.ഐയുടെ പ്രഥമ ഗോള്‍ഡന്‍ ലാന്റണ്‍ ദേശീയ പുരസ്‌കാരം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക്

കോട്ടയം : യുഎന്‍ സാമ്പത്തിക സാമൂഹിക സമിതിയില്‍ പ്രത്യേക ഉപദേശക പദവിയുള്ള ഡബ്ല്യു.എച്ച്‌.ഐയുടെ പ്രഥമ ഗോള്‍ഡന്‍ ലാന്റണ്‍ ദേശീയ പുരസ്‌കാരത്തിന് ഓര്‍ത്തഡോക്‌സ് സഭാ മുംബൈ ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അര്‍ഹനായി. ഔദ്യോഗിക പ്രവര്‍ത്തന മേഖലയ്ക്കു പുറമേ സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ നടത്തുന്ന മാതൃകാപരവും പ്രചോദനാത്മകവുമായ പ്രവര്‍ത്തനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ഡബ്ല്യു.എച്ച്‌.ഐ.
ചെയര്‍പേഴ്‌സണ്‍ ഡോ. വിജയലക്ഷ്മി, പ്രതിനിധികളായ രാധികാ സോമസുന്ദരം, കെ.പി. കൃഷ്ണകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group