ദീർഘകാലo നയതന്ത്രജ്ഞനായിരുന്ന ജർമ്മൻ കർദ്ദിനാൾ ദിവംഗതനായി.

ദീർഘകാലo പരിശുദ്ധ സിംഹാസനത്തിനുവേണ്ടി നയതന്ത്രജ്ഞനായിരുന്ന ജർമ്മൻ കർദ്ദിനാൾ കാൾ-ജോസഫ് റോബർ(88) ദിവംഗതനായി.

കർദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ദൈവജനങ്ങളുടെ ഐക്യത്തിനായി അദ്ദേഹം സമർപ്പണം നടത്തുകയായിരിന്നുവെന്ന് മാർപാപ്പ അനുസ്മരിച്ചു. “സഭയുടെ യഥാർത്ഥ ഇടയൻ” എന്ന നിലയിൽ, കർദിനാൾ റോബർ റൗബർ ക്രിസ്തുവിന്റെ സ്നേഹം പ്രകടിപ്പിച്ചുവെന്നും പാപ്പ അനുശോചന കുറിപ്പില്‍ കുറിച്ചു.

1934 ഏപ്രിൽ 11-ന് ജർമ്മനിയിലെ ബാംബർഗ് രൂപതയിൽ ജനിച്ച റോബർ 1950-ൽ മെറ്റനിലെ സെന്റ് മൈക്കിൾസ്-ജിംനേഷ്യം ഓഫ് ബെനഡിക്റ്റൈൻ ഓർഡറിൽ നിന്ന് ഡിപ്ലോമ നേടി. തുടർന്ന് മെയിൻസ് സർവകലാശാലയിൽ ദൈവശാസ്ത്രവും തത്ത്വചിന്തയും പഠിച്ചു. 1959 ഫെബ്രുവരി 28-ന് മെയിൻസ് കത്തീഡ്രലിൽ വൈദികനായി അഭിഷിക്തനായി. 1962-ൽ അദ്ദേഹം റോമിലേക്ക് മാറി, അവിടെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയിൽ പ്രവേശിച്ചു.

1966 ഒക്ടോബർ 1-ന്, അദ്ദേഹം പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവന വിഭാഗത്തിൽ പ്രവേശിച്ചു, 1977 വരെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ ജോലി ചെയ്തു. ബെൽജിയം, ലക്സംബർഗ്, ഗ്രീസ് എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂൺഷോയായി സേവനം ചെയ്തു. 1982 ഡിസംബറിൽ, ഉഗാണ്ടയിൽ അപ്പസ്തോലിക് പ്രോന്യൂൺഷ്യോ ആയി നിയമിതനായി. 1983 ജനുവരി 6-ന് അദ്ദേഹം മെത്രാനായി അഭിഷിക്തനായി. ഉഗാണ്ടയിലെ തന്റെ ദൗത്യത്തെത്തുടർന്ന്, 1990 ജനുവരിയിൽ പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.

2003 മാർച്ച് 16-ന് സ്വിറ്റ്സർലൻഡിലും ലിച്ചെൻസ്റ്റീനിലും അപ്പസ്തോലിക് ന്യൂൺഷ്യോ ആയി നിയമിതനായി. 1997 ഏപ്രിൽ 25-ന് അദ്ദേഹം ഹംഗറിയിലും മോൾഡോവയിലും അപ്പസ്തോലിക് ന്യൂൺഷ്യോയായും സേവനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group