പാപ്പയുടെ അംഗരക്ഷകൻ ഇനി ക്രിസ്തുവിന്റെ പൗരോഹിതൻ

മൂന്ന് വർഷക്കാലം സ്വിസ്ഗാർഡ് ആയി സേവനമനുഷ്ഠിച്ച ഇവാൻ സാരിക് ഇനി ക്രിസ്തുവിന്റെ പുരോഹിതൻ.

സ്വിറ്റ്‌സർലൻഡിലെ സെന്റ് ഗാലൻ രൂപതയ്ക്കുവേണ്ടിയാണ് അദ്ദേഹം ഇക്കഴിഞ്ഞ ദിവസം തിരുപ്പട്ടം സ്വീകരിച്ചത്. ബിഷപ് മാർക്കസ് ബുച്ചലിന്റെ മുഖ്യകാർമികത്വത്തിൽ സെന്റ് ഗാലൻ കത്തീഡ്രലിലായിരുന്നു പൗരോഹിത്യ സ്വീകരണം.

2013മുതൽ 2015 വരെ സ്വിസ്ഗാർഡായി സേവനം ചെയ്ത ഇവാൻ സാരികിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു വൈദീകനാകണം എന്നത്. കാലത്തിന്റെ തികവിൽ ക്രിസ്തുവിനുവേണ്ടി ബലിയർപ്പിക്കാനയതിന്റെ അഭിമാനത്തിലാണ് അദ്ദേഹമിപ്പോൾ. ‘എനിക്ക് ചുറ്റും നല്ലവരായ ആളുകളെ നൽകിയതിനും എന്നെ ഞാനാക്കിയതിനും ദൈവത്തോട് അഗാധമായ നന്ദി രേഖപ്പെടുത്തുന്നു,’ എന്ന് തിരുപ്പട്ട സ്വീകരണത്തിനു ശേഷം ഫാ. ഇവാൻ സാരിക് ഫേസ്ബുക്കിൽ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group