ഗുഡ് സമരിറ്റൻ പുരസ്കാരം ഫാ. ഡേവിസ് ചിറമേലിന്…

കൊല്ലം രൂപതയുടെ തദ്ദേശീയമെത്രാൻ ദൈവദാസൻ ബിഷപ്പ് ജെറോം മരിയ ഫെർണാണ്ടസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഗുഡ് സമരിറ്റൻ പുരസ്കാരത്തിന് ഫാ. ഡേവിസ് ചിറമേലിൽ അർഹനായി.

കൊല്ലം അരമനയിൽ നടന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശേരിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഈ മാസം 27ന് വൈകുന്നേരം അഞ്ചിന് ദൈവദാസൻ ബിഷപ്പ് ജെറോമിന്റെ ജന്മനാടായ കോയിവിളയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ഫാ. ഡേവിസ് ചിറമേലിന് പുരസ്കാരം സമ്മാനിക്കും.

മന്ത്രി ജെ. ചിഞ്ചുറാണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമ ചന്ദ്രൻ എംപി, മേയർ പ്രസന്ന ഏണസ്റ്റ്, എംഎൽഎമാരായ ഡോ. സുജിത് വിജയൻ പിള്ള, സി.ആർ മഹേഷ്, മുൻ മന്ത്രി ഷിബു ബേബി ജോൺ തുടങ്ങി പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി ഫാ. ജോളി ഏബ്രഹാം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group