പരേതർക്കായി പ്രാർത്ഥിക്കുക, അവരെ സ്വർഗ്ഗത്തിലും തുണയ്ക്കുക : മാർപാപ്പാ

നവംബർ മാസം നമ്മിൽ പരേതസ്മരണയുണർത്തുന്നുവെന്നും മരിച്ച വിശ്വാസികൾക്കായി നാം പ്രാർത്ഥിക്കണമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

നവംബർ മാസത്തിൻറെ സവിശേഷത എടുത്തുകാട്ടിക്കൊണ്ട് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ട്വിറ്റർ സന്ദേശത്തിലാണ് പാപ്പായുടെ ആഹ്വനം.

മരിച്ച വിശ്വാസികളുടെ ഓർമ്മ നമ്മിൽ വീണ്ടുമുണർത്തുന്ന മാസമാണിത്. അവർക്കുവേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകൾ സ്വർഗ്ഗത്തിലെത്തുമെന്ന് നമുക്കറിയാം, അങ്ങനെ നമുക്ക്, നമ്മെ നിത്യതയിൽ ഒന്നിപ്പിക്കുന്ന ബന്ധങ്ങൾ സുദൃഢമാക്കിക്കൊണ്ട് അവരെ അവിടെയും അകമ്പടിസേവിക്കാനാകും. അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം!”പാപ്പാ കുറിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group