നാം എല്ലാവരും മറ്റുള്ളവരോട് സ്നേഹത്തോടെയും കരുണയോടെയും നൻമയോടെയും പെരുമാറണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം.

യേശു വലിയ അത്ഭുതങ്ങൾ മാത്രമല്ല മഹനീയമായി ചെയ്തിരുന്നത്, അനുദിന ജീവിതത്തിലെ നിസ്സാരങ്ങളും പലപ്പോഴും മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ പോകുന്നതുമായ നൻമ പ്രവർത്തികളും ഈശോ ഒട്ടേറെ ശ്രദ്ധചെലുത്തി ചെയ്തിരുന്നു. ഒരു സാധാരണക്കാരനായ മരപ്പണിക്കാരനായി, അധികമാരും ശ്രദ്ധിക്കാത്ത നസറത്ത് എന്ന ഒരു കൊച്ചുപട്ടണത്തിലാണ് ഈശോ ഈ ഭൂമിയിലെ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. അത്ഭുതങ്ങൾ ചെയ്ത് നാടെങ്ങും ചുറ്റിസഞ്ചരിക്കുന്ന ഈശോയെ മാത്രമല്ല ഗലീലിത്തീരത്തുള്ള ജനങ്ങൾ അറിഞ്ഞിരുന്നത്. നൻമ പ്രവർത്തികൾ ചെയ്യുകയും ചെയ്തിരുന്ന യേശുവിനെ ഗലീലി തിരത്തുള്ള ജനങ്ങൾ അറിഞ്ഞിരുന്നു.

യേശുവിന്റെ ജീവിത കാലയളവിൽ യേശു ചെയ്തിരുന്ന ഒരോ നൻമ പ്രവർത്തിയും അനുഗ്രഹത്തിലേയ്ക്കുള്ള വഴികൾ ആയിരുന്നു. ഭൂമിയിൽ നൻമ ചെയ്യുന്ന ഒരോ വ്യക്തിയും അനുഗ്രഹത്തെ ആണ് അന്രേഷിക്കുന്നത്. നന്മ ചെയ്യുന്ന വ്യക്തികളുടെ തലമുറകളെ ദൈവം അനുഗ്രഹിക്കുന്നു എന്നാൽ തിൻമ ചെയ്യുന്നവരെ ഏഴ് തലമുറകൾ വരെ ശിക്ഷിക്കുകയും ചെയ്യുന്നു. ഒരു ക്രിസ്തുശിഷ്യനെ മറ്റാരിൽനിന്നും വ്യതസ്തൻ ആക്കുന്നതും ആക്കേണ്ടതും ഈ നൻമ തന്നെയാണ്. എന്താണ് നൻമ? മറ്റുള്ളവർ അർഹിക്കുന്ന രീതിയിൽ അവരോടു പെരുമാറാതെ, ദൈവം ഇച്ഛിക്കുന്നതുപോലെ അവരോടു ഇടപഴകുന്നതിനെയാണ് നൻമ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.

നാം എല്ലാവരും മറ്റുള്ളവരോട് സ്നേഹത്തോടെയും കരുണയോടെയും നൻമയോടെയും പെരുമാറണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം. ഇക്കാരണം കൊണ്ടുതന്നെ, നമ്മുടെ മുൻപിൽ നിൽക്കുന്ന വ്യക്തിയുടെ സ്വഭാവം നോക്കി, അല്ലെങ്കിൽ അയാൾ നമ്മോടു പെരുമാറുന്ന മാനദണ്ഡ ഉപയോഗിച്ചു പെരുമാറാൻ നമുക്കാവില്ല. ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും, നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും” (മത്തായി 5:45) ചെയ്യുന്ന ദൈവത്തിന്റെ പ്രവർത്തികളെ അനുകരിക്കാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group