അവഗണനയ്ക്കെതിരെ ശബ്ദമുയര്‍ത്തുക : മാര്‍ പോളി കണ്ണൂക്കാടന്‍

ഭരണകൂടം ക്രൈസ്തവ സമുദായത്തോടുള്ള അവഗണനയ്ക്ക് എതിരെ ശബ്ദമുയര്‍ത്തണമെന്ന് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.

ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ കേരളസഭയുടെ വാര്‍ഷിക സമ്മേളനം ആളൂര്‍ ബിഎല്‍എമ്മില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ പിതാവ്.

ക്രൈസ്തവ സമുദായത്തെ അവഗണിക്കുകയും അവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ക്രൈസ്തവ ന്യൂനപക്ഷം ഈ അനീതിക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും ബിഷപ്പ് ആവിശ്യപ്പെട്ടു.

141 ഇടവകകളില്‍ നിന്നുള്ള എണ്ണൂറോളം പ്രതിനിധികള്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു. വികാരി ജനറല്‍ മോണ്‍. വില്‍സന്‍ ഈരത്തറ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത നല്‍കുന്ന സേവന പുരസ്ക്കാരങ്ങള്‍ റിട്ട. നഴ്സിങ് സൂപ്രണ്ട് ആനി ഡേവിസ്, ഫെയ്സ് ഓഫ് ദ് ഫെയ്സ്ലസ് സംവിധായകന്‍ ഷെയ്സന്‍ പി. ഔസേപ്പ് എന്നിവര്‍ക്ക് ബിഷപ് സമ്മാനിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group