ക്രിസ്ത്യന്‍ വിവാഹ ബില്‍ ക്രൈസ്തവ സമൂഹത്തിന് മേലുള്ള കടന്നുകയറ്റം..

കൊച്ചി : ക്രിസ്ത്യന്‍ വിവാഹ രജിസ്‌ട്രേഷന്‍ ബില്‍ 2020 ക്രൈസ്തവ വ്യക്തി നിയമങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്നും ഈ ബില്ലില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി അഭിപ്രായപ്പെട്ടു.

ക്രൈസ്തവ സമൂഹങ്ങളിലെ ഏറ്റവും ശ്രേഷ്ഠമായ കുടുംബജീവിതത്തിന്റെ അടിസ്ഥാനമായ വിവാഹമെന്ന കൂദാശയുടെ പ്രാധാന്യത്തെ ലഘൂകരിക്കുംവിധമാണ് ഈ ബില്‍ തയാറാക്കിയിട്ടുള്ളതെന്നും ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിവാഹം കൂദാശയാണ്. ദേവാലയത്തില്‍ ദൈവസന്നിധിയില്‍ വരനും വധുവും തമ്മില്‍ നടത്തുന്ന പരിപാവനമായ ഉടമ്പടിയാണ് ഇത് എന്നും .
ക്രൈസ്തവ വിവാഹ രേഖകള്‍ നാളിതുവരെ കുറ്റമറ്റ രീതിയില്‍ എല്ലാ സര്‍ക്കാരുകളും അംഗീകരിച്ചു വരുന്നതാണ്. ഇതേ വിവാഹനടപടികളാണ് ക്രൈസ്തവര്‍ക്കിടയില്‍ ലോകം മുഴുവന്‍ തുടര്‍ന്നുവരുന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിവാഹ നടപടികളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group