കത്തോലിക്കാ ആതുര അനാഥാലയങ്ങൾ ഗവൺമെന്റ് അടച്ചുപൂട്ടുന്നു

ക്രൈസ്തവ സമൂഹത്തെ ഇല്ലായ്മചെയ്യാൻ പുതിയ തന്ത്രം മെനഞ്ഞ് ചൈനീസ് സർക്കാർ. മാനസികവും ശാരീരികവുമായ വൈകല്യങ്ങളുള്ള കുട്ടികളെ സംരക്ഷിക്കുന്ന ചൈനയിലെ ക്രൈസ്തവ ആതുര അനാഥാലയങ്ങൾ അടച്ചുപൂട്ടാൻ ഗവൺമെന്റ് ഉത്തരവ്.
വത്തിക്കാനും ചൈനയും തമ്മിൽ നടത്തിയ ഉടമ്പടിക്ക് വിരുദ്ധമായാണ് ചൈനീസ് ഗവൺമെന്റിന്റെ പുതിയ നടപടി. ചൈനയിൽ നല്ലൊരു ഭാവി ക്രൈസ്തവസഭയ്ക്ക് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയ്ക്ക് വിള്ളൽ ഉണ്ടാക്കുന്നതാണ് പുതിയ തീരുമാനമെന്ന് ചൈനീസ് കത്തോലിക്കാ വൈദികർ ഇതിനോട് പ്രതികരിച്ചു. അനാഥക്കുട്ടികളെയും മാനസിക ബുദ്ധിമുട്ടുകളുള്ള കുട്ടികളേയും സംരക്ഷിക്കാൻ ഗവൺമെന്റ് യാതൊരു നയവും ആവിഷ്കരിച്ചിട്ടില്ലെന്നും, ഇങ്ങനെയുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടുക വഴി നിരവധിയായ ക്രൈസ്തവ സേവനങ്ങളെ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും വൈദിക നേതൃത്വം ചൂണ്ടിക്കാട്ടി. ക്രൈസ്തവർ ക്കെതിരെ പീഡനങ്ങൾ നടക്കുന്ന 50 രാജ്യങ്ങളിൽ പതിനേഴാം സ്ഥാനത്താണ് ചൈന.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group