ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ അവഗണിക്കുന്നു : ഫാ.റോയി കണ്ണന്‍ഞ്ചിറ

കൊച്ചി : ഭിന്നശേഷിക്കാരെ കേരള സർക്കാർ അവഗണിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാ. റോയി കണ്ണന്‍ഞ്ചിറ. ബെര്‍ളിനില്‍ നടന്ന സ്പെഷ്യല്‍ ഒളിമ്പിക്സില്‍ ഇന്ത്യയക്ക് വേണ്ടി മെഡലുകള്‍ നേടിയവരെ അങ്കമാലിയില്‍ ആദരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സപെഷ്യല്‍ ഒളിമ്പിക്സ് നേടിയവര്‍ക്ക് അര്‍ഹിച്ച അംഗീകാരം പിണറായി സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സപെഷ്യല്‍ ഒളിമ്പിക്സ് കേരള പോഗ്രാം മാനേജറും സെക്രട്ടറിയുമായ സി റാണി ജോ സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു. 196 രാജ്യങ്ങളില്‍ നിന്ന് ഏഴായിരത്തോളം പേര്‍ പങ്കെടുത്ത ഒളിമ്പിക്സില്‍ കേരളത്തില്‍ നിന്ന് 14 പേര്‍ സമ്മാനം കരസ്ഥമാക്കിയൈന്ന് അസോസിയേഷന്‍ ഓഫ് ഇന്‍റലകച്ചുല്‍ ഡിസേബിള്‍ഡ് ചെയര്‍മാന്‍ ഫാ. റോയി വടക്കേല്‍ ആമുഖ പ്രഭാക്ഷണത്തില്‍ പറഞ്ഞു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്പെഷ്യല്‍ സ്കൂളുകള്‍ നടത്തുന്ന സിഎംസി സന്യാസിനി സമൂഹത്തെ പ്രതിനിധികരിച്ച് സഭയുടെ ജനറല്‍ കൗണ്‍സിലര്‍ സി. അനൂപ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ബെര്‍ളിനില്‍ നടന്ന സ്പെഷ്യല്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ലഭിച്ചത് 202 മെഡലുകളാണ്. 76 സ്വര്‍ണ മെഡലും, 75 വെള്ളി മെഡലും, 51 വെങ്കല മെഡലുകളുമാണ്. കേരളത്തിന് ലഭിച്ചത് 7 സ്വര്‍ണ മെഡലും, 4 വെള്ളി മെഡലും, 3 വെങ്കലവുമടക്കം ആകെ 14 മെഡലുകളാണ്. 193 രാജ്യങ്ങളില്‍ നിന്നായി 7000 പേര്‍ പങ്കെടുത്ത ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് മെഡല്‍ ജേതാക്കള്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group