സഭയുടെ മുഖo വികൃതമാക്കാനുള്ള പ്രവണതകളെ വിശ്വാസി സമൂഹം മനസിലാക്കണം : മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി : സഭയുടെ സത്യത്തിന്‍റെ മുഖത്തെ വികൃതമാക്കാനുള്ള പ്രവണതകളെ വിശ്വാസി സമൂഹം മനസിലാക്കുകയും ചെറുക്കുകയും വേണമെന്ന് തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. ചരിത്രബോധമുള്ള സത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ജനസമൂഹമായി ക്രൈസ്തവ സമൂഹം മാറണമെന്നും, സമുദായത്തെ ധ്രുവീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും തടയണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. തലശ്ശേരി അതിരൂപതയിലെ മണിക്കടവ് സെന്‍റ് തോമസ് ഫൊറോന ദൈവാലയത്തില്‍ നടന്ന ഫൊറോന പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ലൂമിനസ്-2023 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഫൊറോന വികാരി ഫാ. പയസ് പടിഞ്ഞാറെമുറിയില്‍ അധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group