ഫ്രാന്‍സിസ് മാർപാപ്പ വീണ്ടും യു‌എ‌ഇയിലേക്ക്

ഡിസംബറിൽ ഫ്രാൻസിസ് മാർപാപ്പ വീണ്ടും യു‌എ‌ഇ സന്ദർശിക്കുമെന്ന് സൂചന. ഫ്രാൻസിസ് മാർപാപ്പ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള COP28 കോൺഫറൻസിനായി താൻ ഡിസംബർ ആദ്യ വാരത്തില്‍ ദുബായിലേക്ക് പോകുമെന്ന് പാപ്പാ പറഞ്ഞു.

ഇറ്റാലിയൻ ടെലിവിഷൻ നെറ്റ്‌വർക്കായ RAI-യിൽ 45 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിനിടെയാണ് ഫ്രാൻസിസ് പാപ്പ യാത്രയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഡിസംബർ ഒന്നാം തീയതി പുറപ്പെടുമെന്നും 3 വരെ അവിടെ തുടരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം യാത്രാ പരിപാടിയുടെ മറ്റ് വിശദാംശങ്ങളൊന്നും ഫ്രാൻസിസ് പാപ്പ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മുപ്പത്തിയൊന്‍പതാം വിദേശ അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ ബഹ്റൈൻ സന്ദർശിച്ചിരുന്നു. ഇതിനുമുമ്പ് 6 അറബ് രാജ്യങ്ങളാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചിട്ടുള്ളത്. ജോർദാനാണ് പരിശുദ്ധ പിതാവ് സന്ദർശിച്ച ആദ്യത്തെ അറബ് രാജ്യം. 2019-ല്‍ ഫ്രാന്‍സിസ് പാപ്പ യു‌എ‌ഇ സന്ദര്‍ശിച്ചിരുന്നു. 4 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും പാപ്പ യു‌എ‌ഇയിലെത്തുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group