മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഉത്തരവ്

ന്യൂയോർക്ക്: വിശുദ്ധ മദർ തെരേസ സഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ നിക്കരാഗ്വൻ സർക്കാർ ഉത്തരവിറക്കി.

സാൻഡിനിസ്റ്റ പാർലമെന്റ് അംഗം ഫിലിബെർട്ടോ റോഡ്രിഗ്സിന്റെ ആവശ്യപ്രകാരമാണ് സർക്കാർ ഉത്തരവ്.

1985-90 കാലത്താണ് മിഷനറിസ് ഓഫ് ചാരിറ്റി രാജ്യത്ത് പ്രവർത്തനം ആരംഭിച്ചത്. 1988ൽ വി.മദർ തെരേസ ഇവിടെ സന്ദർശനo നടത്തിയിരുന്നു.

നിയമലംഘനം നടത്തിയെന്നാണ് മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെയുള്ള ആരോപണം. മറ്റ് 100 സന്നദ്ധ സംഘടനകളെയും രാജ്യത്ത് വിലക്കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group