കര്‍ഷകരെ അവഗണിക്കുന്ന സര്‍ക്കാരുകള്‍ക്ക് നിലനിൽപ്പില്ല : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാ​ലാ: കർഷകരെ അവഗണിച്ചു കൊണ്ട് ഒ​രു ഭ​ര​ണ​കൂ​ട​ത്തി​നും മു​ന്നോ​ട്ടു​പോ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് പാലാ രൂപത അധ്യക്ഷൻ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് പാ​ലാ രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള എ​ട്ടാ​മ​ത് അ​ടു​ക്ക​ള​ത്തോ​ട്ട മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ദാ​നം നി​ര്‍വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ക​സ​നം ഏ​ത​റ്റം വ​രെ പോ​യാ​ലും ക​ര്‍ഷ​ക​രും കൃ​ഷി ഭൂ​മി​യും കൃ​ഷി​യും ഇ​ല്ലാ​തെ മ​നു​ഷ്യ​ന്‍റെ നി​ല​നി​ല്‍പ്പ് അ​സാ​ധ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബീ​നാ മാ​ത്യു വെ​ട്ടി​ക്ക​ത്ത​ടം (കാ​ഞ്ഞി​ര​ത്താ​നം) ക​ര്‍ഷ​ക ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​യാ​യി. ക​ത്തോ​ലി​ക്ക സ​ന്യ​സ്ഥ​രെ​യും വി​ശ്വാ​സി​ക​ളെ​യും അ​ട​ച്ച് ആ​ക്ഷേ​പി​ക്കു​ന്ന പ്ര​വ​ണ​ത​ക​ളി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടും ഇ​ത്ത​രം നീ​ക്ക​ങ്ങ​ള്‍ ഉ​ട​ന്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സാ​ജു അ​ല​ക്‌​സ് തെ​ങ്ങും​പ​ള്ളി​ക്കു​ന്നേ​ല്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം യോ​ഗം അം​ഗീ​ക​രി​ച്ചു. ക​ക്കു​ക​ളി നാ​ട​കം കേ​ര​ള​ത്തി​ല്‍ ഇ​നി​യും ന​ട​ത്തു​മെ​ന്ന് വെ​ല്ലു​വി​ളി​ക്കു​മ്പോ​ള്‍,അ​ത് മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി സ​മു​ദാ​യ​സ്പ​ര്‍ദ വ​ള​ര്‍ത്താ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് വി​ല​യി​രു​ത്തി.

രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന​പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group