മ​ഹാ​മാ​രി​ക്കി​ട​യി​ലും ഓ​ണം പ്രത്യാശഭരിതം : കെ​സി​ബി​സി

കോട്ടയം: മാ​​​​​ന​​​​​വ സാ​​​​​ഹോ​​​​​ദ​​​​​ര്യ​​​​​വും ഐ​​​​​ക്യ​​​​​വും സ്‌​​​​​നേ​​​​​ഹ​​​​​വും സ​​​​​മാ​​​​​ധാ​​​​​ന​​​​​വും ന​​​​​ന്മ​​​​​യും ദേ​​​​​ശ​​​​​സ്‌​​​​​നേ​​​​​ഹ​​​​​വും പ​​​​​ങ്കു​​​​​വ​​​​​യ്ക്കാ​​​​​നും വ​​​​​ള​​​​​ര്‍​ത്താ​​​​​നും സാധിക്കുന്നതവട്ടെ ഈ ഓണക്കാലമെന്ന് കെ​​​​​സി​​​​​ബി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ക​​​​​ര്‍​ദി​​​​​നാ​​​​​ള്‍ മാ​​​​​ര്‍ ജോ​​​​​ര്‍​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി, വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബി​​​​​ഷ​​​​​പ് ഡോ.​ ​​​​വ​​​​​ര്‍​ഗീ​​​​​സ് ച​​​​​ക്കാ​​​​​ല​​​​​ക്ക​​​​​ല്‍, സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ല്‍ ബി​​​​​ഷ​​​​​പ് ജോ​​​​​സ​​​​​ഫ് മാ​​​​​ര്‍ തോ​​​​​മ​​​​​സ് എ​​​​​ന്നി​​​​​വ​​​​​ര്‍ നൽകിയ ഓണാശംസ ​​​​​​​​സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു.എ​​​​​ല്ലാ മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ള്‍​ക്കും സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും സ​​​​​മൃ​​​​​ദ്ധി​​​​​യു​​​​​ടെ​​​​​യും ഈ​​​​​ശ്വ​​​​​രാ​​​​​നു​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​​ന്‍റെ​​​​​യും ഓ​​​​​ണം ആ​​​​​ശം​​​​​സി​​​​​ക്കു​​​​​ന്നു. കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​വ്യാ​​​​​ധി ലോ​​​​​ക​​​​​ത്തെ മു​​​​​ഴു​​​​​വ​​​​​ന്‍ ഭീ​​​​​തി​​​​​യി​​​​​ലാ​​​​​ഴ്ത്തു​​​​​ന്ന ഒ​​​​​രു കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ന​​​​​മ്മ​​​​​ള്‍ ക​​​​​ട​​​​​ന്നു​​​​​പോ​​​​യി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.
മൂ​​​​​ന്നാം ത​​​​​രം​​​​​ഗം ന​​​​​മ്മെ ബാ​​​​​ധി​​​​​ക്കും എ​​​​​ന്ന ആ​​​​​ശ​​​​​ങ്ക ശ​​​​​ക്ത​​​​​മാ​​​​​യി സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ല്‍ നി​​​​​ല​​​​​നി​​​​​ൽക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ സ്വ​​​​​ന്തം ജീ​​​​​വ​​​​​ന്‍​പോ​​​​​ലും അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ക്കി​ മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ ജീ​​​​​വ​​​​​നെ ര​​​​​ക്ഷി​​​​​ക്കാ​​​​​നും അ​​​​​വ​​​​​രെ ശു​​​​​ശ്രൂ​​​​​ഷി​​​​​ക്കാ​​​​​നു​​​​​മാ​​​​​യി ഇ​​​​​റ​​​​​ങ്ങി​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​രെ​​​​​യും രോ​​​​​ഗ​​​​​പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ത്തി​​​​​നാ​​​​​യി പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന സ​​​​​ര്‍​ക്കാ​​​​​ര്‍, സ​​​​​ര്‍​ക്കാ​​​​രി​​​​ത​​​​ര ഏ​​​​​ജ​​​​​ന്‍​സി​​​​​ക​​​​​ള്‍, നി​​​​​യ​​​​​മ​​​​​പാ​​​​​ല​​​​​ക​​​​​ര്‍, സ​​​​​ന്ന​​​​​ദ്ധ​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​രെ​​​​​യും ന​​​​​മു​​​​​ക്ക് ഓ​​​​​ര്‍​മി​​​​​ക്കാം. ന​​​​​ല്ലൊ​​​​​രു നാ​​​​​ളെ​​​​​യെ പ്ര​​​​​തീ​​​​​ക്ഷ​​​​​യോ​​​​​ടെ കാ​​​​​ത്തി​​​​​രി​​​​​ക്കാം. കർദിനാൾ ആലഞ്ചേരി പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group