നൈജീരിയയിൽ കൊള്ളസംഘം വിദ്യാർത്ഥികളെ കൊലപ്പെടുത്തി

ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ സ്ഥിതിചെയ്യുന്ന മധ്യ നൈജർ സ്റ്റേറ്റിലെ വിദ്യാലയങ്ങൾക്കു നേരെ കൊള്ള സംഘം ആക്രമണം നടത്തി. സ്‌കൂളുകളിൽ തോക്കു ധരിച്ച് എത്തിയ ആക്രമികൾ ഒരു വിദ്യാർത്ഥിയെ കൊലപ്പെടുത്തുകയും അധ്യാപകരും വിദ്യാർഥികളും അടക്കം 40 ലധികം പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഹോസ്റ്റലുകളുടെ നേരെയും ആക്രമണമുണ്ടായി. രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥികളെ പിൻതുടർന്ന് കീഴടക്കി. അതിൽ ഒരു വിദ്യാർത്ഥിയുടെ തലയിൽ വെടിയുതിർക്കുകയും ചെയ്തു.രാവിലെ ഏകദേശം ഒന്നര മണിയോടെയാണ് ആക്രമസംഘം സൈനിക വേഷം ധരിച്ച് സ്‌കൂൾ കോംബൗണ്ടിൽ പ്രവേശിച്ചത് തുടർന്ന് ആക്രമണം നടത്തുകയായിരുന്നു. കാണാതായവരെ വീണ്ടെടുക്കുവാൻ സായുധ സേനയെ വിന്യസിച്ചതായും തട്ടികൊണ്ടുപോയ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി എടുക്കുമെന്ന് നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group