സ​ഭ​യു​ടെ ശ​ക്തി​യാണ് യു​വ​ജ​ന​ നേ​തൃ​ത്വം : മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴത്ത്

സ​ഭ​യു​ടെ ശ​ക്തി​യാണ് യു​വ​ജ​ന​ നേ​തൃ​ത്വമെന്ന് ആ​ർ​ച്ച് ബിഷപ്പ് മാർ ആ​ൻ​ഡ്രൂ​സ് താ​ഴത്ത്.

യു​വ​ജ​ന വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ അ​തി​രൂ​പ​ത കാ​റ്റ​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 11-ാം ക്ലാ​സ് മു​ത​ൽ എ​സി​സി വ​രെ​യു​ള്ള വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ദ്യാ​ർ​ത്ഥി ലീ​ഡേ​ഴ്സി​ന്‍റെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ഡ്രൂ​സ് താ​ഴത്ത്.

തീ​ക്ഷ്ണ​ത​യി​ൽ മാ​ന്ദ്യം കൂ​ടാ​തെ ആ​ത്മാ​വി​ൽ ജ്വ​ലി​ക്കു​ന്ന​വ​രാ​യി ക​ർ​ത്താ​വി​നെ ശു​ശ്രൂ​ഷി​ക്കു​വി​ൻ (റോ​മോ: 12:11) എ​ന്ന ദൈ​വ​വ​ച​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സം​ഘ​ടി​പ്പി​ച്ച ലീ​ഡേ​ഴ്സ് മീ​റ്റ് 2013 സം​ഗ​മ​ത്തി​ൽ അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ത്തോ​ളം വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ദ്യാ​ർ​ത്ഥി ലീ​ഡേ​ഴ്സ് പ​ങ്കെ​ടു​ത്തു.

ഡി​ബി​സി​എ​ൽ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ലീ​ഡേ​ഴ്സ് സം​ഗ​മ​ത്തി​ൽ സി​എം​ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ജ​ന​റ​ൽ ഫോ​ർ​മേ​ഷ​ൻ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജെ​റി​ൻ തു​രു​ത്തേ​ൽ സി​എം​ഐ, നെ​സ്റ്റ് ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ടി​ജോ മു​ള്ള​ക്ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ന​യി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group