ഉണ്ണീശോയെ സ്വീകരിക്കാന്‍ ബെത്ലഹേമിലെ പുല്‍തൊഴുത്തു പോലെ ഹൃദയങ്ങളെ സജ്ജമാക്കണം : മോണ്‍. ജോസഫ് മലേപ്പറമ്പില്‍

ഉണ്ണീശോയെ സ്വീകരിക്കാന്‍ ബെത്ലഹേമിലെ പുല്‍തൊഴുത്തു പോലെ നമ്മുടെ ഹൃദയങ്ങളെ സജ്ജമാക്കണമെന്ന് ഉദ്ബോധിപ്പിച്ച് പാലാ രൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് മലേപ്പറമ്പില്‍. നാല്പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

തിരുപ്പിറവിയുടെ ആഹ്ലാദവും ആഘോഷങ്ങളും ബാഹ്യപ്രകടനങ്ങളിലല്ല മറിച്ച് ഹൃദയങ്ങളിലാണ് ആരംഭിക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം ദരിദ്രര്‍ക്ക് സുവിശേഷം അറിയിക്കാന്‍ നിയോഗിക്കപ്പെട്ട നാം വേദന അനുഭവിക്കുന്നവരെ കണ്ടെത്തുകയും അവര്‍ക്ക് ഈശോയുടെ സ്‌നേഹം പകരുകയും ചെയ്യണമെന്നുo ഓർമ്മിപ്പിച്ചു.

കണ്‍വന്‍ഷനില്‍ റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ഫാ. ബിനോയി കരിമരുതുങ്കല്‍, ഫാ. നോബിള്‍ തോട്ടത്തില്‍, ഫാ. ജോബിന്‍ കുളത്തുങ്കല്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group