നിയുക്ത മന്ത്രി വീണാ ജോര്‍ജിന് ആശംസകൾ നേര്‍ന്ന് കാതോലിക്കാ ബാവാ.

നിയുക്ത മന്ത്രി വീണാ ജോര്‍ജിന് ആശംസകൾ അറിയിച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.മന്ത്രിസഭയിലെ മറ്റു നിയുക്ത മന്ത്രിമാർക്കും മികച്ച ഭരണം കാഴ്ചവയ്ക്കുവാന്‍ ഇടയാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.മാധ്യമ മേഖലയില്‍ സജീവ പ്രവർത്തകയായിരുന്ന വീണ ജോർജ് 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ നിന്നാണ് ആദ്യമായി വിജയിക്കുന്നത്. തുടർന്ന് 2021-ലെ തെരഞ്ഞെടുപ്പിലും 17,000-ലധികം വോട്ടിനാണ് അവര്‍ വിജയിച്ചത്.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിലെ മൂന്ന് വനിതാ മന്ത്രിമാരിലൊരാളായ വീണാ ജോര്‍ജിന് എല്ലാ ഭാവുകങ്ങളും അറിയിക്കുന്നതായി കാതോലിക്കാ ബാവ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group