തിരുസ്സഭാ ചരിത്രം.. പഠന പരമ്പര ഭാഗം-05

    മതമർദ്ദനങ്ങൾ

    മിശിഹായുടെ സഭയ്ക്ക് ആദ്യനൂറ്റാണ്ടുകളിൽ നേരിടേണ്ടി വന്ന പീഡനങ്ങളും പ്രയാസങ്ങളും ഭീഷണികളുമാണ് മതമർദ്ദനം കൊണ്ട് വിവക്ഷിക്കുന്നത്. മാനവ സമൂഹത്തെ രക്ഷിക്കുവാനായി മനുഷ്യാവതാരം ചെയ്ത ദൈവപുത്രനും രാജാധിരാജനുമായ ഈശോമിശിഹായെ യഹൂദപ്രമാണികൾ കുരിശിൽ തറച്ചു കൊന്നു. തന്റെ ജീവിതകാലത്ത് ഈശോനാഥൻ ശിഷ്യരോടരുളിചെയ്തു. (മിശിഹായുടെ അനുയായികളോടെല്ലാമായിരുന്നു അരുളിചെയ്തത്) അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഢിപ്പിക്കും (യോഹ, 15:20). മിശിഹായുടെ ആ വചനങ്ങൾ അക്ഷരം പ്രതി നിറവേറുകയാണ്. മതമർദ്ദന കാലത്ത് ലോകചരിത്രത്തിൽ ഒരു മതവും ഇത്ര ക്രൂരവും ശക്തവുമായ എതിർപ്പിനും മർദ്ദനങ്ങൾക്കും വിധേയമായിട്ടില്ല.

    മത മർദ്ദനത്തിന്റെ കാരണങ്ങൾ

    മതമർദ്ദനത്തിനുണ്ടായ പ്രധാനപ്പെട്ട കാരണങ്ങൾ രണ്ടു തരമാണ്. ഒന്ന് മതപരം, രണ്ട് മതേതരം,

    1. മതപരമായ കാരണങ്ങൾ

    തിരുസ്സഭാ ചരിത്രം

    1. പന്തക്കുസ്താദിവസം പത്രോസ് ശ്ലീഹായുടെ പ്രസംഗം കേട്ട് 3000 പേരോളം ജ്ഞാനസ്നാനപ്പെട്ട് (നടപടി 2:11) ക്രിസ്തുവിൽ വിശ്വസിച്ചതിനെത്തുടർന്ന്, ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിന്റെ സഭ വളരെ സ്വതന്ത്രമായും വ്യാപകമായും വളർന്നു. ഈ അദ്ഭുതകരമായ വളർച്ചയിൽ യഹൂദരും പിന്നീട് വിജാതീയരും അസൂയാലുക്കളായി.

    2. ക്രൈസ്തവസഭ യഹൂദമതത്തിന്റെ പിടിയിൽ നിന്ന് വിമോചിതനായി. വിജാതീയരും ക്രിസ്തുമതത്തിൽ ചേരുകയും സഭ റോമാ സാമ്രാജ്യത്തിനകത്തും പുറത്തും വളർന്ന് പന്തലിക്കുവാനും തുടങ്ങിയതോടെ യഹൂദരുടെ വിരോധം വർദ്ധിച്ചു.

    3. റോമാക്കാരുടേയും ഗ്രീക്കുകാരുടേയും മനസ്സുകളിൽ അനുഭ വപ്പെട്ടിരുന്ന ഒരുതരം ശൂന്യതാബോധത്തെ പരിഹരിക്കുവാൻ സുവിശേഷതത്വങ്ങൾക്ക് സാധിച്ചു. റോമാകാർക്കും ഗ്രീക്കുകാർക്കും ക്രിസ്തുമതവും, മിശിഹായുടെ പ്രബോധനങ്ങളും താത്പര്യമായിരുന്നു. ഈ വളർച്ച രാജാവിനും, വിഗ്രഹാരാധകർക്കും ഇഷ്ടപ്പെട്ടില്ല.

    4. എ.ഡി. 70-ലെയും 135 ലെയും ജറുസലേം തകർച്ച കർത്ത പ്രവചനത്തിന്റെ പൂർത്തീകരണമായും ഈശോമിശിഹായെ ക്രൂശിച്ചതിന് യഹൂദർക്ക് ലഭിച്ച ശിക്ഷായായും ക്രൈസ്തവർ കണ്ടു. സാവധാനത്തിൽ മോശയുടെ നിയമത്തിൽനിന്നും യഹൂദരുടെ ഭീഷ ണിയിൽ നിന്നും മോചനം നേടിയ ക്രിസ്തുമതം സ്വന്തമായ വ്യക്തി ത്വത്തിൽ വളരുവാനാരംഭിച്ചു ഇതോടെ യഹൂദരുടെ കോപം ആളി എത്തി.

    5. റോമാക്കാർ വിവിധ ദേവീദേവന്മാരേയും ദിവ്യത്വം കല്പിച്ച് ചക്രവർത്തിയേയും ആരാധിച്ചിരുന്നു. എന്നാൽ ഏക സത്യദൈവത്തിൽ വിശ്വസിച്ചിരുന്ന ക്രിസ്ത്യാനികൾ വിഗ്രഹങ്ങളേയോ ചക്രവർത്തിയേയോ ആരാധിക്കുവാൻ വിസമ്മതിച്ചു. ക്രിസ്ത്യാനികളുടെ ഈ നിഷേധഭാവം റോമൻ ചക്രവർത്തിയേയും ഈശ്വരഭകരും രാജഭക്തരുമായ അക്രൈസ്തവ റോമൻ ജനതയേയും പ്രകോപിപ്പിച്ചു.

    6. യഹൂദർക്ക് റോമൻ അധിപതികളിലുണ്ടായിരുന്ന സ്വാധീനം കൊണ്ട് ക്രൈസ്തവർക്കെതിരെ കരുക്കൾ നീക്കുവാൻ സാധിച്ചു.

    ചക്രവർത്തിയെ ആരാധിക്കാതിരുന്ന ക്രൈസ്തവരെ നിരീ ശ്വരന്മാരായി കാണുകയും, രാജ്യത്താകമാനം ഉണ്ടായ അത്യാഹി തങ്ങൾക്കും, പ്രകൃതിക്ഷോഭങ്ങൾക്കും കാരണം ക്രൈസ്തവരുടെ ദൈവനിഷേധമാണെന്നു കുറ്റപ്പെടുത്തുകയും ചെയ്ത 12/81

    8. ക്രൈസ്തവർ വി.കുർബ്ബാന അർപ്പണത്തിനുവേ കൂടിയിരുന്നു. ക്രൈസ്തവരുടെ ഈ സമ്മേളനങ്ങൾ രാജാവിലും രാജഭക്തരിലും സംശയങ്ങൾ ജനിപ്പിച്ചു. ഈ സമ്മേളനങ്ങളിൽ ലൈംഗികവൈകൃതങ്ങളും, മനുഷ്യക്കുരുതികളും ഉണ്ടായിരിക്കുമെന്ന് അവർ വിശ്വസിച്ചു.

    9. ധാർമ്മിക നിലവാരമില്ലാതിരുന്ന റോമൻ ഉത്സവങ്ങളോട് ക്രൈസ്തവർക്ക് അവജ്ഞയായിരുന്നു. യുദ്ധത്തെ അനുകൂലിക്കാ തിരുന്നതുകൊണ്ട് ചില ക്രൈസ്തവർ സൈനികസേവനത്തിന് വിസമ്മതിച്ചു. ഇത് സാമൂഹ്യദ്രോഹമായും ദേശസ്നേഹമില്ലായ്മയായും മറ്റുള്ളവർ ചിത്രീകരിച്ചു.

    10. വ്യാജപുരോഹിതന്മാരുടേയും, ജ്യോതിഷക്കാരുടേയും വിഗഹനിർമ്മാതാക്കളുടേയും വിദ്വേഷം ക്രൈസ്തവരെ പീഡിപ്പിക്കുവാൻ സഹായകമായി.

    2. മതേതര കാരണങ്ങൾ

    1. സാഹിത്യകാരന്മാരും കലാകാരന്മാരും ക്രൈസ്തവരോടുള്ള അവജ്ഞ തങ്ങളുടെ സൃഷ്ടികളിലൂടെ പ്രചരിപ്പിച്ചു.

    2. ബുദ്ധിജീവികളുടെ ആശയപരമായ പിന്തുണ മതപീഡനങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചു.

    യഹൂദചരിത്രകാരനായ ഫ്ളാവിയൂസ് ജോസഫ് (എ. ഡി.37-105) റോമൻ ചരിത്രകാരനായ ടാസിറ്റസ് (എ.ഡി.54-119) പ്ലീനി (എ.ഡി.62-113) എന്നിവർ ക്രിസ്തുമതത്തെക്കുറിച്ചും, ക്രിസ്തുവി നെക്കുറിച്ചും സൂചനകൾ നൽകുന്നുണ്ട്. എന്നാൽ പ്രസ്തുത ചരിത്രകാരന്മാർക്ക് ക്രിസ്തുവിനോടും ക്രിസ്ത്യനികളോടുമുണ്ടായിരുന്ന അവജ്ഞയും ലാഘവമനോഭാവവും അവരുടെ കൃതികളിൽ വ്യക്തമാണ്.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group