ക്രൈസ്തവ ജീവിതത്തിൻ്റെ അളവുകോൽ വിശുദ്ധിയാണെന്നും ആ വിശുദ്ധി ജീവിതാവസാനം വരെ കാത്തു സൂക്ഷിക്കാൻ അൽഫോൻസാമ്മയ്ക്ക് സാധിച്ചുവെന്നും വിജയപുരം രൂപത സഹായമെത്രാൻ ബിഷപ്പ് ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ.
അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്‌കുകയായിരുന്നു ബിഷപ്പ്.
ക്രൈസ്തവ ജീവിതത്തിൻ്റെ അളവുകോൽ വിശുദ്ധിയാണ്. അതുകൊണ്ട് വിശുദ്ധരാകാൻ ഒരിക്കലും ഭയപ്പെടരുത്. ചിന്തയിലും പ്രവൃത്തിയിലും വാക്കിലും വിശുദ്ധി പാലിക്കുന്നവരായിരിക്കണമെന്നും ബിഷപ്പ് പറഞ്ഞു.
ഫാ. ടോം ജോസ്, ഫാ. ജോഷി പുതുപ്പറമ്പിൽ, ഫാ. ഫെർണാണ്ടസ് ജിതിൻ, ഫാ. ഹി ലാരി തെക്കേക്കുറ്റ്, ഫാ. നിധിൻ സേവ്യർ വലിയതറയിൽ എന്നിവർ സഹകാർമികരായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group