2025ലെ ജൂബിലിയെ സംബന്ധിച്ച് പരിശുദ്ധ സിംഹാസനവും ഇറ്റാലിയൻ ഭരണകൂടവും ചർച്ച നടത്തി

വത്തിക്കാൻ സിറ്റി : സാർവ്വത്രിക സഭ 2025ൽ ആഘോഷിക്കുന്ന ജൂബിലിയുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ ഭരണകൂടവും പരിശുദ്ധ സിംഹാസനവും ചർച്ചകൾ നടത്തി.

ഒന്നര മണിക്കൂറോളം നീണ്ട യോഗത്തിൽ പരിശുദ്ധ സിംഹാസനവും ഇറ്റലിയുമായുള്ള സഹകരണത്തിന് ഇരുകൂട്ടരും പരസ്പരം നന്ദിയർപ്പിക്കുകയും റോമിനും ഇറ്റലിക്കും ആത്മീയവും സാംസ്കാരികവുമായ സംഭാവനകൾ ജൂബിലി നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് പരിശുദ്ധ സിംഹാസത്തിന്റെ മാധ്യമകാര്യാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ അറിയിച്ചു.

ജൂബിലിയുടെ അവസരത്തിൽ റോമ നഗരത്തിലെത്തുന്ന തീർത്ഥാടകർക്കും വിശ്വാസികൾക്കും ഉചിതമായ ഒരു സ്വാഗതം നൽകുവാനായി നടത്തുന്ന പ്രവർത്തനങ്ങളും പുരോഗതിയും പിൻതുടരാൻ കൂടുതൽ ആശയ വിനിമയങ്ങൾ ആവശ്യമാണെന്ന കാര്യം ഊന്നിപ്പറഞ്ഞു കൊണ്ടാണ് ചർച്ചകൾ അവസാനിപ്പിച്ചത്.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജ മെലോണി നയിച്ച ഇറ്റാലിയൻ പ്രതിനിധി സംഘത്തിൽ വിവിധ വകുപ്പുകൾ വഹിക്കുന്ന മന്ത്രിമാരും, ലാത്സിയോ പ്രവിശ്യയുടെ തലവനും, റോമിലെ മേയറും ജൂബിലിക്കായുള്ള പ്രത്യേക കമ്മീഷണറും സന്നിഹിതരായിരുന്നു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രൊ പരോളിൻ വത്തിക്കാ൯ സംഘത്തെ നയിച്ചു. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ പ്രീഫെക്ട് ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ല, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ, വത്തിക്കാൻ രാജ്യത്തിന്റെ ഗവർണ്ണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി, അടിസ്ഥാന സേവന സൗകര്യങ്ങൾക്കായുള്ള വകുപ്പിന്റെ ഡയറക്ടർ, സുരക്ഷാ സംവിധാനത്തിന്റെ ഡെപ്യൂട്ടി ഡയക്ടർ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group