വിശുദ്ധ തോമാശ്ലീഹാ യോടുള്ള വണക്കം പതിമൂന്നാം ദിവസം

“ നിങ്ങൾക്ക് ഭൂമിയിൽ സ്ഥിരമായ വാസസ്ഥലങ്ങൾ ഇല്ല

ഗൊണ്ടഫറസ് രാജാവിന്റെ നാട്ടിൽ തോമാശ്ലീഹാ സുവിശേഷപ്രഘോഷണം നടത്തിക്കൊണ്ടിരിക്കുമ്പോൾ, ഇന്ത്യയിലെ മറ്റൊരു രാജ്യത്തുനിന്നും ഒരു രാജദൂതൻ അദ്ദേഹത്തെ അവിടേക്ക് കൂട്ടിക്കൊണ്ടുപോകുവാൻ വന്നു. അതനുസരിച്ച് അപ്പസ്തോലൻ എല്ലാവരെയും വിളിച്ചു കൂട്ടി അവരോട് യാത്ര പറയുവാൻ ആരംഭിച്ചു. അവർക്ക് ദീർഘമായ ഉപദേശം നൽകിയശേഷം അവരുടെ കാര്യ ങ്ങൾ നോക്കുവാനും അവരുടെ ശുശ്രൂഷകനുമായി സാന്തിഫസ് എന്ന ഡീക്കനെ നിയമിച്ചു. അതിനുശേഷം ശ്ലീഹാ പുതിയ ദേശത്തേയ്ക്ക് യാത്രയായി.

വിചിന്തനം

ഗൊണ്ട്ഫറസിന്റെ ഇന്തോ-പാർത്തിയൻ രാജ്യത്തിൽ സുവിശേഷപ്രഘോഷണം നടത്തിക്കൊണ്ടിരുന്ന തോമാശ്ലീഹാ അവിടെ നിന്നും യാത്രയാകുവാനുള്ള കാരണം തക്ഷശില പട്ടണത്തിന്റെ നാശമായിരുന്നു. ഏ.ഡി. 50-ൽ കുഷാൻ വംശജർ തക്ഷശില കീഴ്പ്പെടുത്തി. പട്ടണം പൂർണ്ണമായും തകർത്ത് ചിതറിക്കപ്പെട്ടു. കുഷാൻ രാജാക്കന്മാർ ബുദ്ധമതാനുയാ യികളായി. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ സുവി ശേഷം പ്രഘോഷിച്ചു കൊണ്ടിരുന്ന തോമാശ്ലീഹാ, ഇന്തോ-പാർത്തിയൻ രാജ്യാതിർത്തികടന്ന് പേർഷ്യൻ സാമ്രാജ്യത്തിൽ പ്രവേശിച്ചു. ആ സാമ്രാജ്യത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് തിരികെ ജറുസലെമിലേയ്ക്കു യാത്രയായി. അപ്പസ്തോലനോടൊപ്പം ധാരാളം ക്രൈസ്തവർ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഫാർസിൽ എത്തി.
തനിക്കു ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ഒരു മിഷനറി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. അവയോട് ക്രിയാത്മകമായും ദൈവഹിതപ്രകാരവും പ്രതികരിക്കുവാൻ സാധിക്കണം. സംഭവിക്കുന്നതെല്ലാം ഉപരി നന്മയ്ക്കുവേണ്ടിയാണെന്ന് വിശ്വസിച്ചാൽ മാത്രമേ മുന്നോട്ടു നീങ്ങുവാനുള്ള ശക്തി ലഭിക്കുകയുള്ളൂ. നാലഞ്ചു വർഷം കൊണ്ട് നേടിയെടുത്തതെല്ലാം ഒരു നിമി ഷംകൊണ്ട് നശിച്ചല്ലോ എന്നു വിലപിച്ചുകൊണ്ട് നിരാശയിൽ ആണ്ടുപോയാൽ പ്രതികരണശേഷിയും പ്രവർത്ത നാഭിമുഖ്യവും നഷ്ടപ്പെടും. ദൈവിക പദ്ധതിയിൽ എല്ലാത്തിനും ഇടമുണ്ടെന്നും ഇനിയും ഒരു പാടുകാര്യങ്ങൾ ക്കായി കർത്താവ് തന്നെ നിയോഗിക്കുന്നുണ്ടെന്നും കരുതേണ്ടത് ആവശ്യമാണ്. എപ്പോഴെങ്കിലും നമ്മുടെ ജീവി തത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ, പരാജായത്തിന്റെ ഭീതി നമ്മെ പിടിച്ചുകുലുക്കുമ്പോൾ, ആത്മധൈര്യം നഷ്ടപ്പെടുത്തരുത്. ഒരിടത്ത് പരാജയപ്പെ ടുമ്പോൾ വേറൊരിടത്ത് ദൈവം വിജയം നൽകും എന്നു വിശ്വസിക്കുവാൻ സാധിക്കണം. ഓരോ പരാജയവും ഓരോ അവസരമാണ് തുറന്നു തരുന്നത്. അതിനുമുൻപിൽ പകച്ചുനില്ക്കാതെ ഉപരിബോധ്യത്തോടെ മറ്റുകർമ്മങ്ങളി ലേക്കു കടക്കുവാനുള്ള ശക്തിയാണ് ആവശ്യമായിട്ടുള്ള ത്. എല്ലായിടത്തും എല്ലായ്പ്പോഴും ദൈവഹിതം ദർശി ക്കുന്ന തോമാശ്ലീഹാ നമുക്ക് മാതൃകയാകട്ടെ.

പ്രാർത്ഥന

“ഒരു പട്ടണത്തിൽ അവർ നിങ്ങളെ പീഡിപ്പിക്കുമ്പോൾ മറ്റൊന്നിലേയ്ക്ക് ഓടിപ്പോകുവിൻ” (മത്താ. 10:23) എന്ന് ശിഷ്യന്മാരെ പഠിപ്പിച്ച കർത്താവേ, തക്ഷശിലയിലെ പ്രേഷിതപ്രവർത്തനം മുടിചൂടിനിൽക്കുമ്പോൾ അതെല്ലാം ഉപേക്ഷിച്ച് വീണ്ടും ഒരു പുതിയ സ്ഥലത്തേയ്ക്ക്, സുവിശേഷ പ്രഘോഷണത്തിനായ് ഇറങ്ങിപ്പുറപ്പെടുവാൻ
തോമാശ്ലീഹായ്ക്ക് നീ ശക്തിയും, ധൈര്യവും പകർന്നു വല്ലോ. ലോകത്തിന്റെ നാനാഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന മിഷനറിമാരെ കാത്തു പരിപാലിക്കണമെ. കൃപകളും ദാനങ്ങളും നൽകി അവരെ ശക്തരാക്കണമേ. ആമ്മേൻ.

സുകൃതജപം

“സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്ര സുന്ദരം ” (റോമാ 10:15),

സൽക്രിയ

ഒരു മിഷൻ കേന്ദ്രം സന്ദർശിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ

ഈശോയിൽ ആശ്രയം താൻ പ്രേഷിത ശക്തി എന്നും പ്രതികൂലവേളകളിൽ പ്രത്യാശ കൈവിടല്ലേ

ഈശോക്കായ് ജീവിക്കുമ്പോൾ പതർച്ചകൾ നേരിടുമ്പോൾ പതറാതെ കാത്തീടണേ മാർത്തോമാ ഞങ്ങളെ നീ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group