ദൈ​വി​ക സ്വ​രൂ​പ​ത്തി​ല്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ട മാ​ന​വി​ക ഭാ​വ​മാ​ണ് മ​നു​ഷ്യ​ന്‍റെ ശ്രേ​ഷ്ഠ​ത​ : മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

കൊച്ചി : ​ദൈ​വിക സ്വ​രൂ​പ​ത്തി​ല്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ട മാ​ന​വി​ക ഭാ​വ​മാ​ണ് മ​നു​ഷ്യ​ന്‍റെ ശ്രേ​ഷ്ഠ​ത​യെന്ന് ഷംഷാ​ദ്ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നി​ൽ ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രൈ​സ്ത​വ ജീ​വി​തം ദാ​രി​ദ്ര്യ​ത്തി​ന്‍റെ വി​പ്ല​വ നി​ല​പാ​ടു​ക​ളി​ല്‍ വ​ള​രു​വാ​നും അ​തു ജീ​വി​ത​ത്തി​ല്‍ പ്ര​ക​ട​മാ​ക്കുവാ​നും ഉ​ള്ള വി​ളി​യാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്ന​തു പോ​ലെ നാം ​കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​താ​ണ് നീ​തി. നീ​തി നി​ല​നി​ൽ​ക്ക​ണ​മെ​ന്ന ദാ​ഹം വി​ശ്വാ​സ​സ​മൂ​ഹ​ത്തി​നു​ണ്ടാ​ക​ണം. നീ​തി രൂ​പ​പ്പെ​ടേ​ണ്ട​യി​ട​ങ്ങ​ള്‍ കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ്. നീ​തി​യെ​ന്ന​ത് കേ​വ​ല​മാ​യ ഔ​ദാ​ര്യ ഭാ​വ​ത്തി​നു​മ​പ്പു​റം ഗൗ​ര​വ​മേ​റി​യ ഒ​രു ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധ​മാ​ണ്.

ന​മ്മു​ടെ ക​ര​ങ്ങ​ളി​ലൂ​ടെ നി​ര്‍വ​ഹി​ക്ക​പ്പെ​ടു​ന്ന ദൈ​വാ​ഗ്ര​ഹ​മാ​ണ് നീ​തി​യെ​ന്നും മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ​റ​ഞ്ഞു.ഗ്രി​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ് എപ്പി​സ്കോ​പ്പ യോഗത്തിൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group