ഒ​രു വി​ശു​ദ്ധ​ന്‍റെ മൃ​ത​സം​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഭാഗ്യമുണ്ടായി : മാർ ക്ലീമിസ് ബാ​വ

വത്തിക്കാൻ: ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധനാണെന്നും ഒ​രു വി​ശു​ദ്ധ​ന്‍റെ മൃ​ത​സം​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യ​താ​യെന്നും സീ​റോ മ​ല​ങ്ക​ര സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ബ​സേ​ലി​യോ​സ് ക്‌​ളീ​മി​സ് കാ​തോ​ലി​ക്ക ബാ​വ.

ക​ത്തോ​ലി​ക്കാ​ സ​ഭ​യു​ടെ സാ​ർ​വ​ത്രി​ക​ ഭാ​വ​ത്തെ ഉ​ൾ​ക്കൊ​ള്ളു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്ത പാ​പ്പാ​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സീ​റോ മ​ല​ങ്ക​ര സ​ഭാ ത​ല​വ​നെ ക​ർ​ദി​നാ​ൾ​ സം​ഘ​ത്തി​ൽ ആ​ദ്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് അ​ദ്ദേ​ഹ​മാ​ണ്. വ്യ​ത്യ​സ്ത സ​ഭാ​പാ​ര​മ്പര്യ​ങ്ങ​ളെ​യെ​ല്ലാം ആ​ദ​രി​ക്കു​ക​യും നി​ല​നി​ർ​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ രീ​തി.

വി​ശ്വ​സ്ത​നും വി​വേ​കി​യു​മാ​യ കാ​ര്യ​സ്ഥ​നെ​പ്പോ​ലെ ത​ന്‍റെ സ​ഭാ​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ച പാ​പ്പാ ദൈ​വ​ത്തി​ന്‍റെ മ​ഹ​ത്താ​യ ദാ​ന​മാ​യി​രു​ന്നു. വി​ശ്വാ​സ​ത്തി​ന്‍റെ വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്ഥാ​ന​ത്യാ​ഗം​പോ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വാ​സ​സ്ഥൈ​ര്യ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി​രു​ന്നു. ഒ​രി​ക്ക​ൽ​പ്പോ​ലും പ​രാ​തി​യോ പ​രി​ഭ​വ​മോ കൂ​ടാ​തെ ദൈ​വ​ത്തെ സ്നേ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നു ജീ​വി​തം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group