സ്റ്റാൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം വേണം : യുഎസ് കോൺഗ്രസ്

ന്യൂഡൽഹി: ഈശോ സഭ വൈദികനുo മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് സ്വതന്ത്രാന്വേഷണം വേണമെന്ന് യുഎസ് കോൺഗ്രസ് വക്താവ് ജുവാൻ വർഗാസ് ആവശ്യപ്പെട്ടു.

സ്റ്റാൻസ്വാമിയുടെ മരണത്തെക്കുറിച്ച് ഫാ.സ്റ്റാൻസ്വാമിയുടെ ചരമ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.’പ്രെസിക്യൂഷൻ ഓഫ് റിലിജീയസ് മൈനോരിറ്റിസ് ആന്റ് ദെയർ ഡിഫെൻഡേഴ്സ്’ എന്നതായിരുന്നു വെബിനാറിന്റെ വിഷയം.

ആദിവാസികൾക്കു വേണ്ടി സ്വാമി നടത്തിയ പോരാട്ടങ്ങളെ വെബിനാർ പ്രത്യേകം പരാമർശിച്ചു. കസ്റ്റഡിയിലിരിക്കെ ഫാ.സ്റ്റാൻസ്വാമി കഠിനമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയായതായി ജുവാൻ വർഗാസ് അഭിപ്രായപ്പെട്ടു.

2020 ഒക്ടോബർ എട്ടിനാണ് എൻഐഎ റാഞ്ചിയിൽ നിന്ന് സ്വാമിയെ അറസ്റ്റ് ചെയ്തത്. മുംബൈ തലോജ ജയിലിലേക്കാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. പാർക്കിൻസൺ രോഗം അലട്ടിയിരുന്ന അദ്ദേഹത്തിന് വിദഗ്ദ ചികിത്സ ജയിലിൽ ലഭിച്ചിരുന്നില്ല. ഹൃദ്രോഗബാധയെ തുടർന്നാണ് അദ്ദേഹത്തെ 2021മെയ് 29ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. തുടർന്ന് 2021 ജൂലൈ 5നാണ് അദ്ദേഹം മരണപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group