ദേവാലയങ്ങൾ പൊളിച്ചു നീക്കാനുള്ള സർക്കാർ നടപടിയിൽ പ്രതിഷേധവുമായി മണിപ്പൂരി സഭ നേതൃത്വം

മണിപ്പൂരിലെ പൊതുസ്ഥലങ്ങളിൽ നിർമിച്ചിരിക്കുന്ന ക്രൈസ്തവ ദേവാലയങ്ങൾ പൊളിച്ചു നീക്കാനുള്ള സർക്കാരിന്റെ നടപടിയിൽ ഓൾ മണിപ്പുർ ക്രിസ്ത്യൻ ഓർഗനൈസേഷൻ (AIMC ) പ്രതിഷേധം അറിയിച്ചു.പൊതുസ്ഥലങ്ങളിൽ മറ്റു മത വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ നിയമാനുസൃതമാക്കിയപ്പോൾ ക്രൈസ്തവ ദേവാലയങ്ങൾ മാത്രം പൊളിച്ചു നീക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് (AMCO രംഗത് വന്നത്. പദ്ധതി ഉപേക്ഷിക്കുവാൻ AMCO സർക്കാരിനോട് ആവശ്യപ്പെട്ടു. നിയമാനുസൃതമാക്കിയ 188 ആരാധനാലയങ്ങളുടെ പട്ടികയിൽ ഒരു ക്രിസ്ത്യൻ ദേവാലയം പോലും ഉൾപ്പെടുന്നില്ലെന്ന് AMCO പ്രസിഡന്റ് ഫാദർ വായ്‌ഫെയി .പറഞ്ഞു. ദേവാലയങ്ങൾക്ക് നിയമപരമായ രേഖകൾ നൽകണമെന്നുള്ള ക്രൈസ്തവരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്നും ഒരു പ്രത്യേക മത വിഭാഗത്തോട് മാത്രം കാണിക്കുന്ന അവഗണന സംസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.വിവിധ മത വിഭാഗങ്ങൾ തമ്മിൽ സാഹോദര്യം വർധിപ്പിക്കാൻ ക്രിസ്ത്യൻ ദേവാലയങ്ങൾ വഹിക്കുന്ന പങ്കിനെയും ഫാദർ വായ് ഫെയി പരാമർശിച്ചു.ദേവാലയങ്ങൾ തകർക്കപെടാതിരിക്കാൻ പ്രാർത്ഥന ദിനം ആചരിക്കാൻ ഫാദർ വിശ്വാസികളോട് ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group